മുംബൈ: പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ അമിത ജോലി ഭാരം കാരണം ജീവനൊടുക്കിയ മലയാളിയായ 26 കാരിയുടെ അമ്മ കമ്പനി മേധാവിക്ക് എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണമെന്ന് സംഭവ ശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും അമ്മ കുറ്റപ്പെടുത്തി. ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന സെബാസ്റ്റ്യൻ പേരയിലാണ് ജീവനൊടുക്കിയത്. മാർച്ചിലാണ് അന്ന കമ്പനിയിൽ ചേരുന്നത്. മകൾ മരിച്ചിട്ട് അവളുടെ ശവസംസ്കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മയായ അനിതാ അഗസ്റ്റിൻ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിയെ അഭിസംബോധന ചെയ്ത കത്തിൽ പറയുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ജനരോഷമുയർന്നിരുന്നു. ഇവൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയിൽ ചേർന്നത്. തന്റെ മകൾ പോരാളിയായിരുന്നു. സ്കൂളിലും കോളേജിലും എല്ലാ പരീക്ഷകളിലും ടോപ്പ് നേടി. ഇവൈയിൽ കഠിനമായി ജോലി ചെയ്തു.
ജോലിഭാരവും പുതിയ അന്തരീക്ഷവും നീണ്ട മണിക്കൂറുകളും മകളെ ശാരീരികമായും വൈകാരികമായും മാനസികമായും ബാധിച്ചു. അന്നക്ക് താമസിയാതെ ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ, കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിൻ്റെ താക്കോലെന്ന് വിശ്വസിച്ച് അവൾ സ്വയം മുന്നോട്ട് പോയി. എന്നിരുന്നാലും, പൂനെയിലെ കോൺവൊക്കേഷൻ സമയത്ത് ആരോഗ്യം മോശമാകാൻ തുടങ്ങി.
ജൂലൈ 6ന് ഞാനും ഭർത്താവും അന്നയുടെ സിഎ കോൺവൊക്കേഷനിൽ പങ്കെടുക്കാൻ പൂനെയിലെത്തി. ഒരാഴ്ചയായി നെഞ്ച് വേദനിക്കുന്നതായി അവൾ പരാതിപ്പെട്ടതിനാൽ ഞങ്ങൾ അവളെ പൂനെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇസിജി സാധാരണ നിലയിലായിരുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്ന് പ്രശ്നമാണെന്നും കാർഡിയോളജിസ്റ്റ് പറഞ്ഞു. ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും ലീവ് കിട്ടില്ലെന്നും പറഞ്ഞ് ഡോക്ടറെ കണ്ട് ജോലിക്ക് പോകണമെന്നും മകൾ പറഞ്ഞെന്നും അവർ കത്തിൽ വ്യക്തമാക്കി. കടുത്ത ജോലി ഭാരം കാരണമാണ് മകൾക്ക് ജീവൻ കളയേണ്ടി വന്നത്. മകളുടെ മരണം കമ്പനി അധികൃതകുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അവർ കത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]