

ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് ഒന്നര കിലോമീറ്റർ നീളമെന്ന് ചാണ്ടി ഉമ്മൻ; സാധാരണ മനുഷ്യരുടെ ചെറുകുടലിന് ആറ് മീറ്റർ മാത്രം നീളമെന്ന് വിദഗ്ധ ഡോക്ടർമാർ; ചാണ്ടി ഉമ്മനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ചാണ്ടി ഉമ്മന്റെ “ചെറുകുടൽ ” പ്രസംഗത്തിന്റെ വീഡിയോ കാണാം ..!
കോട്ടയം: ചാണ്ടി ഉമ്മന്റെ 19 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള കണ്ടുപിടിത്തമാണ് വീഡിയോയിലൂടെ ചാണ്ടി ഉമ്മൻ നടത്തിയത്. വസ്തുതാ വിരുദ്ധമായ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ ട്രോളുകളുടെ പ്രവാഹമാണ്.
തൃശൂർ റൗണ്ടിൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് ചെറുകുടൽ എന്നാണ് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ പറയുന്നത്. പുതുപ്പള്ളിക്കാർക്ക് തെറ്റ് പറ്റിയെന്ന് ഉറപ്പായെന്നും, പുതുപ്പള്ളിക്കാരെ പറഞ്ഞാൽ മതിയെന്നും ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നുവെന്നും തുടങ്ങി കമന്റുകളും ട്രോളുകളും അങ്ങനെ നീണ്ടു കിടക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാർത്ഥത്തിൽ ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 6 മുതൽ 7 മീറ്റർ വരെയാണ് പിന്നെ ചാണ്ടി ഉമ്മന് എവിടെ നിന്നാണ് ഒന്നര കിലോമീറ്റർ എന്ന അളവ് കിട്ടിയതെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഫേസ്ബുക് പോസ്റ്റുകളും ചോദിക്കുന്നു.
ഒന്നര കിലോമീറ്ററാണ് സാധാരണ മനുഷ്യന്റെ ചെറുകുടലിൻ്റെ നീളമെന്നും എന്നാൽ ഭക്ഷണം കഴിക്കാതെ അപ്പയുടെ ചെറുകുടൽ മുന്നൂറ് മീറ്ററായി ചുരുങ്ങി പോയെന്നുമാണ് ചാണ്ടി ഉമ്മൻ പ്രസംഗത്തിൽ പറയുന്നത്. നാക്ക് പിഴയാണോ, അതോ തെറ്റിദ്ധാരണ സംഭവിച്ചതാണോ എന്ന് അറിയില്ലെങ്കിലും ചാണ്ടി ഉമ്മന്റെ പ്രസംഗത്തിനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]