![](https://newskerala.net/wp-content/uploads/2023/09/13678343-wp-header-logo.png)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലണ്ടന്‍- ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വെറ്ററിന് ഇനി പുതിയ അവകാശി. ഏകദേശം 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റര്‍ ഒമ്പതുകോടിക്കു മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തില്‍ പോയത്. ഇതോടെ രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ ഏറ്റവുംകൂടിയ വിലയ്ക്ക് ലേലത്തില്‍പ്പോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വെറ്റര്‍ മാറി.
കോടികള്‍നല്‍കി സ്വന്തമാക്കിയത് ആരാണെന്ന് ലേലംനടത്തിയ സോത്ത്ബൈസ് കമ്പനി അറിയിച്ചിട്ടില്ല. ലേലംവിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി. തുടര്‍ന്ന് 15 മിനിറ്റുമാത്രം നീണ്ടുനിന്ന വാശിയേറിയ ലേലംവിളിക്കൊടുവിലാണ് സ്വെറ്ററിന്റെതുക 1.57 കോടി രൂപയില്‍നിന്ന് ഒമ്പതുകോടിക്ക് മുകളിലെത്തിയത്. 1981ല്‍ നടന്ന ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴായിരുന്നു ഡയാന ഈ സ്വെറ്റര്‍ ധരിച്ചത്.