
! ഇന്ത്യ ഒരു വലിയ ജനസംഖ്യാപരമായ മാറ്റത്തിന് ഒരുങ്ങുകയാണ്.
2050-ഓടെ, രാജ്യത്തെ 32 കോടിയിലധികം ജനങ്ങള്‍, അതായത് ജനസംഖ്യയുടെ ഏകദേശം 20 ശതമാനം, 60 വയസ്സിന് മുകളിലുള്ളവരായിരിക്കും. ഈ ജനസംഖ്യാ വര്‍ധന, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയിലും കുടുംബങ്ങളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഒരുകാലത്ത് വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും കാലമായിരുന്ന വാര്‍ദ്ധക്യം, ഇപ്പോള്‍ വര്‍ധിച്ചുവരുന്ന രോഗങ്ങളും ചികിത്സാച്ചെലവുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ആശങ്കകള്‍ നിറഞ്ഞതായി മാറിയിരിക്കുന്നു. വര്‍ധിച്ചു വരുന്ന ചികിത്സാച്ചെലവ് ഇന്ത്യയിലെ ആരോഗ്യമേഖലയിലെ പണപ്പെരുപ്പം പ്രതിവര്‍ഷം ഏകദേശം 14 ശതമാനമാണ്.
ഇത് മറ്റ് എല്ലാ പണപ്പെരുപ്പ നിരക്കുകളെയും കവച്ചുവെക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
കാരണം, ഈ രോഗങ്ങള്‍ക്ക് പതിവായ പരിശോധനകളും മരുന്നുകളും ആവശ്യമാണ്. കൂടാതെ, സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ക്ക്, ഉദാഹരണത്തിന് പേസ്മേക്കര്‍ സ്ഥാപിക്കാനോ ഇടുപ്പെല്ല് മാറ്റിവെക്കാനോ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ ചെലവ് വരും.
ഫിസിയോതെറാപ്പി, ഹോം കെയര്‍, മറ്റ് പരിചരണങ്ങള്‍ എന്നിവയ്ക്കുള്ള തുടര്‍ ചെലവുകളും കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. പല കുടുംബങ്ങളും ഈ വര്‍ധിച്ചു വരുന്ന ചെലവുകള്‍ക്ക് തയ്യാറെടുക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കരുതലിന്റെ ഇരട്ടഭാരം ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും, മുതിര്‍ന്നവര്‍ സാമ്പത്തികമായും വൈകാരികമായും ചെറുപ്പക്കാരെ ആശ്രയിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ ഈ ഭാരം ചെറുപ്പക്കാരില്‍ ഇരട്ടിയായി.
ആരോഗ്യപരമായ ചെലവുകള്‍ പ്രവചനാതീതമാണ് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വിദ്യാഭ്യാസം, വിരമിക്കല്‍ തുടങ്ങിയ മറ്റ് ലക്ഷ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ഒരാളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഒരു അപ്രതീക്ഷിത രോഗം കാരണം ഇല്ലാതാകാനും കടക്കെണിയിലകപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട്, മുതിര്‍ന്നവരുടെ ആരോഗ്യപരിപാലനത്തിനായുള്ള സാമ്പത്തിക ആസൂത്രണം വെറും സമ്പാദ്യത്തിനപ്പുറം, അവരുടെ അന്തസ്സും ജീവിതനിലവാരവും സംരക്ഷിക്കാനുള്ള ഒരു ഉപാധിയാണ്.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മുതിര്‍ന്നവരുടെ ആരോഗ്യപരിപാലനത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ഇന്‍ഷുറന്‍സ് ആണ്. 70 വയസ്സിനു മുകളിലുള്ളവരെയും, നേരത്തെയുള്ള രോഗങ്ങളെയും, കുറഞ്ഞ കാത്തിരിപ്പ് കാലയളവോടെയും ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ ഇപ്പോള്‍ ലഭ്യമാണ്.
എന്നാല്‍, ചില വെല്ലുവിളികളും നിലനില്ക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ പ്രീമിയം പ്രതിവര്‍ഷം 30,000-40,000 രൂപയില്‍ കൂടുതലാകാം.
കൂടാതെ, കോ-പേമെന്റ്, റൂം വാടകയിലെ പരിധികള്‍, ചില സാധാരണ രോഗങ്ങള്‍ക്കുള്ള പരിരക്ഷ ഒഴിവാക്കല്‍ എന്നിവ പലപ്പോഴും ഗുണങ്ങള്‍ കുറയ്ക്കുന്നു. അതുകൊണ്ട്, മാതാപിതാക്കള്‍ക്ക് 50-കളിലോ 60-കളിലോ ആയിരിക്കുമ്പോള്‍ത്തന്നെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ചെലവുകള്‍ക്കായി ഒരു പ്രത്യേക സമ്പാദ്യ അക്കൗണ്ട് തുടങ്ങുന്നതും പോളിസിയുടെ നിബന്ധനകള്‍ മനസ്സിലാക്കുന്നതും സഹായകമാകും. പ്രതിരോധ ചികിത്സയും സാങ്കേതികവിദ്യയും ആശുപത്രിയില്‍ കിടത്തിച്ചികിത്സ മാത്രമല്ല, പതിവായ പരിശോധനകള്‍, മരുന്ന്, ഫിസിയോതെറാപ്പി, വീട്ടിലെ പരിചരണം തുടങ്ങിയ ചെലവുകളും മുതിര്‍ന്നവര്‍ക്ക് ആവശ്യമാണ്.
ഇതിനായി ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് ആനുകൂല്യങ്ങളും പ്രതിരോധ ആരോഗ്യപരിശോധനകളും സഹായിക്കും. ഡിജിറ്റല്‍ ആരോഗ്യ സാങ്കേതികവിദ്യകള്‍ ഇന്ന് വയോജനങ്ങളുടെ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു.
വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍, മരുന്ന് വിതരണം, വീട്ടിലിരുന്ന് ചെയ്യാവുന്ന പരിശോധനകള്‍ എന്നിവ ചികിത്സ കൂടുതല്‍ എളുപ്പമാക്കുന്നു. ജോലി ചെയ്യുന്ന മക്കള്‍ക്ക് വീട്ടിലിരിക്കുന്ന മാതാപിതാക്കളെ പരിപാലിക്കാന്‍ ഈ സാങ്കേതികവിദ്യകള്‍ വളരെ പ്രയോജനകരമാണ്.
ആശുപത്രിയെ ആശ്രയിക്കാതെ വീട്ടിലിരുന്ന് പരിചരണം ലഭിക്കുന്നത് ചെലവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കും. കുടുംബങ്ങളുടെ പങ്ക്: ഭാവിയിലേക്കുള്ള ആസൂത്രണം വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള ആസൂത്രണം 60 വയസ്സില്‍ തുടങ്ങേണ്ട
ഒന്നല്ല. 40-കളിലോ 50-കളിലോ തുടങ്ങുന്നതാണ് ഉചിതം.
ഇതിനായി കുടുംബങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഇവയാണ്: ‘എല്‍ഡര്‍ കെയര്‍ ഫണ്ട്’ നേരത്തേ തുടങ്ങുക: ഇത് വിരമിക്കലിനായുള്ള ഫണ്ടിന് സമാനമായി കാണുക. പ്രതിമാസം 5,000 രൂപയുടെ എസ്.ഐ.പി നേരത്തേ തുടങ്ങുന്നത് വലിയൊരു സാമ്പത്തിക കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ സഹായിക്കും.
ഇന്‍ഷുറന്‍സ് പോളിസി വര്‍ഷാവര്‍ഷം വിലയിരുത്തുക: ആരോഗ്യപരമായ ആവശ്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് പോളിസികള്‍ കൃത്യമായി വിലയിരുത്തുക. ഒപിഡി സേവനങ്ങള്‍, ടെലി കണ്‍സള്‍ട്ടേഷനുകള്‍, പ്രതിരോധ ചികിത്സകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാനുകള്‍ക്ക് മുന്‍ഗണന നല്‍കുക.
പ്രതിരോധ ചികിത്സകളില്‍ ശ്രദ്ധിക്കുക: പതിവായ ആരോഗ്യപരിശോധനകളും ജീവിതശൈലിയിലെ മാറ്റങ്ങളും ഗുരുതരമായ രോഗങ്ങളെ അകറ്റിനിര്‍ത്താനും ആശുപത്രിവാസം ഒഴിവാക്കാനും സഹായിക്കും. സാങ്കേതികവിദ്യ പരിചയപ്പെടുത്തുക: മുതിര്‍ന്നവരെ ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളും ആപ്പുകളും ഉപയോഗിക്കാന്‍ പഠിപ്പിക്കുക.
ഇത് അവര്‍ക്ക് മികച്ച ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കും. പരിപാലനത്തിന് തയ്യാറെടുക്കുക: ഒരു പ്രൊഫഷണല്‍ നഴ്സിനെ നിയമിക്കുന്നതിനോ കുടുംബാംഗങ്ങള്‍ ഊഴമിട്ട് പരിചരണം ഏറ്റെടുക്കുന്നതിനോ സാമ്പത്തികമായി തയ്യാറെടുക്കുക.
ഹോം കെയറിന് പ്രതിമാസം 20,000-60,000 രൂപ വരെ ചെലവ് വരാം. വാര്‍ധക്യത്തില്‍ വര്‍ധിച്ചുവരുന്ന ചെലവുകള്‍, മാനസിക സമ്മര്‍ദ്ദമോ അന്തസ്സിന്റെ കുറവോ ഉണ്ടാക്കരുത്.
ശരിയായ ആസൂത്രണത്തിലൂടെയും കരുതലോടും കൂടി, ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് അവരുടെ മുതിര്‍ന്നവര്‍ക്ക് നല്ല ആരോഗ്യവും മനസ്സമാധാനവും അന്തസ്സുള്ള ജീവിതവും നല്കാന് സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]