

കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് പരിധി വർദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിക്കുക ; കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ
സ്വന്തം ജില്ലാ പരിധിയിൽ നിന്നും 20 കിലോമീറ്റർ അധികം സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയ്ക്ക് കേരളമൊട്ടാകെ സർവീസ് എന്ന മാനദണ്ഡം ധാരാളം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.
നിലവിൽ ഇതിൽ ഒരു സുരക്ഷാ സംവിധാനങ്ങളും ഒന്നും തന്നെയില്ല.
50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഓട്ടോറിക്ഷഹൈവേ പോലുള്ളറോഡുകളിൽ വേഗത കൂട്ടിയാൽഅപകട സാധ്യത കൂടുതലാണ്. ഇതിനെ കമ്മീഷണർ നിർദ്ദേശത്തെ അവഗണിച്ചുകൊണ്ട് എടുത്തിരിക്കുന്ന തീരുമാനം ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ്.
പ്രസ്തുത വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് സംവിധാനം നിലവിൽ ഇല്ല, കൂടാതെ സുരക്ഷയുടെ ഭാഗമായി സർക്കാർ പറയുന്ന ജിപിഎസ് നിലവിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ്ണമല്ലാത്ത സംവിധാനം ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് ഉള്ളതുപോലെ ഘടിപ്പിച്ചിട്ടില്ല.
വാഹനത്തിന്റെ മുകൾ ഭാഗം റെക്സിനിൽ തീർത്തതും ഡോർ മുതലായ സൗകര്യങ്ങളോ ഒന്നും തന്നെ ഈ വാഹനത്തിൽ ഇല്ല… അതോടൊപ്പം മോട്ടോർ വാഹന മേഖലയിലെ തൊഴിൽ വിഭാഗമായ ടൂറിസ്റ്റ് ടാക്സി സംവിധാനങ്ങൾക്ക് ഈയൊരു തീരുമാനം കൂടുതൽ ബുദ്ധിമുട്ടുണ്ടാകും എന്നാൽ ടാക്സി വാഹനങ്ങൾക്ക് ഉള്ള ടാക്സ്, ഇൻഷുറൻസ്, എന്നിവ വളരെ കൂടുതലാണ് വളരെയേറെ അന്തരമുണ്ട്. ഓട്ടോറിക്ഷകൾക്ക് ഇങ്ങനെയൊരു പെർമിറ്റ് സംവിധാനം വന്നാൽ ഇവ വർദ്ധിക്കും .
നിലവിൽ ഇരു വിഭാഗം തൊഴിൽ മേഖലകൾക്കും ഈ തീരുമാനം കൊണ്ട് ഉണ്ടാകുന്ന വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ട് അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത സംവിധാനങ്ങൾ പാലിക്കുന്ന ടൂറിസ്റ്റ് ടാക്സി സംവിധാനങ്ങളോട് സർക്കാർ ചെയ്യുന്ന നീതി കേടു കൂടിയാണ് ഈ തീരുമാനം.
അതിനാൽ നിലവിലെടുത്ത ഈ തീരുമാനം ട്രാൻസ്പോർട്ട് അപ്പീൽ അതോറിറ്റിക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുന്നു ഈ തീരുമാനം പിൻവലിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ടാക്സി തൊഴിലാളികൾക്കും സുതാര്യമായ സംവിധാനത്തിലേക്ക് കാര്യങ്ങൾ ക്രമീകരിക്കണമെന്ന്. ആവശ്യപ്പെടുകയാണ് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]