
പാലക്കാട്: പാലക്കാട് അടക്കാപുത്തൂരില് കിണറ്റില്‍ വീണ് യുവതി മരിച്ചെന്ന് പൊലീസിന് ഫോൺ സന്ദേശം. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിക്ക് പുതു ജീവനേകി.
ഒരു യുവതി കിണറ്റിൽ വീണെന്നും, അവർ മരിച്ചെന്നും ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചെര്‍പ്പുളശ്ശേരി പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്ന് ചെറിയ അനക്കം ശ്രദ്ധയില്‍പെട്ടു.
ഉടന്‍ കിണറില്‍ ഇറങ്ങി പരിശോധിച്ചതോടെ യുവതിക്ക് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ചെർപ്പുളശ്ശേരി എസ്ഐ ഷബീബ് റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുഭദ്ര, ശ്യംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.
ഒടുവിൽ പൊലീസിന്റെ നിര്‍ണായകമായ ഇടപെടലില്‍ യുവതിക്ക് പുതുജീവന്‍ ലഭിച്ചു. കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്കില്‍ പേജിലാണ് ഈ വിവരം പങ്കുവെച്ചത്.
അവസരോചിതമായി കര്‍ത്തവ്യനിര്‍വഹണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് പേജില്‍ സംഭവം പങ്കുവെച്ചിട്ടുള്ളത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാലക്കാട് ചെർപ്പുളശ്ശേരി അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചെന്ന ഫോൺ കാൾ സ്റ്റേഷനിൽ വന്നയുടനെ സംഭവസ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തി.
സ്ഥലത്തെത്തിയപ്പോൾ കിണറിനുള്ളിൽ ചെറിയ അനക്കം ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ കിണറിൽ ഇറങ്ങി യുവതിയെ കരയിലേക്ക് കയറ്റി.
സമയം പാഴാക്കാതെ ഹോസ്പിറ്റലിൽ എത്തിക്കാനായത് കൊണ്ട് തന്നെ ആ പെൺകുട്ടിയുടെ ജീവൻ തിരികെപിടിക്കാനായി. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകരായ ചെർപ്പുളശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുഭദ്ര, ശ്യംകുമാർ, സിവിൽ പൊലീസ് ഓഫീസർ രതീഷ് എം.
ആർ എന്നിവർക്ക് അഭിനന്ദനങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]