
2013 നും 2023 നും ഇടയിൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിരുന്ന മോഡലായിരുന്നു റെനോ ഡസ്റ്റർ. പിന്നീട് എമിഷൻ മാനദണ്ഡങ്ങളും വിൽപ്പനയിലെ ഇടിവും കാരണം ഇത് നിർത്തലാക്കി. എന്നാൽ വീണ്ടും ഈ എസ്യുവി ഇന്ത്യയിലേക്ക് വരുന്നു. തികച്ചും പുതിയ രൂപത്തിൽ ഡസ്റ്റർ എസ്യുവിയെ ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവരാൻ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഒരുങ്ങുകയാണ്. ഈ എസ്യുവി ഇതിനകം ആഗോള വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ അതിൻ്റെ ക്രാഷ് ടെസ്റ്റ് നടത്തി. അതിൽ ഇതിന് മൂന്ന് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.
യൂറോപ്യൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാമിന് (യൂറോ എൻസിഎപി) കീഴിലാണ് റെനോ ഡസ്റ്റർ സുരക്ഷാ പരിശോധനയ്ക്ക് നടത്തിയത്. ഈ പരീക്ഷണത്തിൽ എസ്യുവിക്ക് മൂന്ന് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്കായി ഈ കാർ 70 ശതമാനം സ്കോർ ചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്ക് 84 ശതമാനം സ്കോർ ലഭിച്ചു. ഇതുകൂടാതെ, സുരക്ഷാ സഹായ സംവിധാനത്തിന് 57 ശതമാനം സ്കോറും റോഡ് ഉപയോക്താക്കൾക്ക് 60% സ്കോറും നൽകിയിട്ടുണ്ട്.
ക്രാഷ് ടെസ്റ്റ് നടത്തിയ റെനോ ഡസ്റ്ററിൻ്റെ മോഡലിന് 1.6 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനായിരുന്നു. മുൻ ചക്രങ്ങൾക്ക് പവർ നൽകുന്ന ഒരു ഹൈബ്രിഡ് സജ്ജീകരണവും ഉണ്ടായിരുന്നു. ഈ സുരക്ഷാ റേറ്റിംഗ് ഡസ്റ്ററിൻ്റെ മറ്റ് വകഭേദങ്ങൾക്കും ബാധകമാണ്. മുതിർന്നവരുടെ സുരക്ഷയിൽ 40ൽ 28.1 പോയിൻ്റാണ് ഡസ്റ്ററിന് ലഭിച്ചത്. ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ 11.4 പോയിൻ്റും ലാറ്ററൽ ഇംപാക്ട് ടെസ്റ്റിൽ 12 പോയിൻ്റും റിയർ ഇംപാക്ടിൽ 3.6 പോയിൻ്റും എസ്യുവി നേടി. ഇതിനുപുറമെ, റെസ്ക്യൂ ടെസ്റ്റിൽ കാറിന് നാലിൽ 1.2 പോയിൻ്റും ലഭിച്ചു. സൈഡ് ഇംപാക്ട് ടെസ്റ്റിൽ ഡസ്റ്ററിൻ്റെ പ്രകടനം മികച്ചതായിരുന്നു, എന്നാൽ ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ അത് ദുർബലമായി. ഡസ്റ്റർ ഡ്രൈവറുടെയും മുൻ യാത്രക്കാരൻ്റെയും കാൽമുട്ടുകൾ നന്നായി സംരക്ഷിച്ചു, പക്ഷേ നെഞ്ച് സംരക്ഷണം ശരാശരിയായിരുന്നു എന്നാണ് റിപ്പോര്ട്ടുകൾ.
2025 ഒക്ടോബറോടെ റെനോ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ഏകദേശം 10 ലക്ഷം രൂപയായിരിക്കും ഇതിൻ്റെ പ്രാരംഭ വില. മാരുതി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഹൈറൈഡർ, എംജി ആസ്റ്റർ, സ്കോഡ കുഷാക്ക്, കിയ സെൽറ്റോസ്, ഫോക്സ്വാഗൺ ടൈഗൺ, ടാറ്റ കർവ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ കാറുകളോട് മത്സരിക്കും.
Last Updated Jul 17, 2024, 5:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]