
15കാരന്റെ ജന്മദിനം ആഘോഷിക്കാൻ പണം വേണം; കർഷകനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്നു; 7പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കർഷകനെ , ഫോൺ കവർന്ന കേസിൽ 6 കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.
കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേർ 14–17 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.