
2020-ലെ യൂറോ മൈതാനത്ത് വെച്ച് ഫിന്‍ലന്‍ഡ്-ഡെന്മാര്ക് മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയില്‍ കളംവിടേണ്ടി വന്ന ഡെന്മാര്ക്കിന്റെ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റിയന്‍ എറിക്സനെ ഓര്‍മ്മയില്ലെ. ഏഴുമാസങ്ങള്‍ക്ക് ശേഷം ഫുട്ബോളില്‍ സജീവമായ അതേ ക്രിസ്റ്റ്യന്‍ എറിക്സനാണ് ഇന്ന് ഡെന്മാര്ക്-സ്ലോവേനിയ മത്സരത്തില്‍ ഡെന്മാര്ക്കിനായി സ്കോര്‍ ചെയത്. യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഡെന്മാര്ക്കിനെ സ്ലോവേനിയ സമനിലയില്‍ തളക്കുകയും ചെയ്ത്. കളിയുടെ പതിനാറാം മിനിറ്റിലായിരുന്നു ഹൃദയാഘാതത്തിന് ചികിത്സ കഴിഞ്ഞ് കരിയറില്‍ സജീവമായ എറിക്സന്റെ ആദ്യ രാജ്യന്തര മത്സരമായിരുന്നു യൂറോയിലേത്. 17ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സണിലൂടെ മുന്നിലെത്തിയ ഡെന്മാര്ക്കിനെതിരേ എറിക് യാന്‍സ 77-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേനിയ സമനില പിടിച്ചു. മത്സരം തുടങ്ങിയത് മുതല്‍ ഡെന്മാര്ക്കിന്റെ നിരന്തര ആക്രണങ്ങള്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. കാണികളുടെ ആവേശത്തിനൊപ്പം 17-ാം മിനിറ്റില്‍ ഗോളും അവര്‍ കണ്ടെത്തി.
Story Highlights : Denmark vs Slovenia match in Euro
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]