
അനന്ത്നാഗ്: അച്ഛൻ മരിച്ചതറിയാതെ ഇപ്പോഴും സന്ദേശങ്ങൾ അയച്ചുകൊണ്ടിക്കുന്ന മകൻ. സൈനികനായിരുന്ന കേണൽ മൻപ്രീത് സിംഗിൻ്റെ നമ്പറിലേക്കാണ് ഏഴുവയസ്സുകാരൻ ഇപ്പോഴും നിരന്തരം ശബ്ദ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്. അച്ഛൻ ഒരിക്കലും മടങ്ങിവരില്ലെന്ന സത്യം കബീറിന് മനസ്സിലായിട്ടില്ല. പാപ്പാ ബസ് ഏക് ബാർ ആ ജാവോ, ഫിർ മിഷൻ പെ ചലേ ജാനാ (പപ്പാ, ദയവായി മടങ്ങിവരൂ, അതിന് ശേഷം ജോലിക്ക് പോകാം) കബീർ ശബ്ദ സന്ദേശം അയച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 13നാണ് ഗദൂൽ ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളിൽ ഭീകരരുമായുണ്ടായ വെടിവെപ്പിൽ കേണൽ സിംഗ് വീരമൃത്യു വരിച്ചത്. മൻപ്രീതിയെക്കൂടാതെ, മേജർ ആഷിഷ് ധോഞ്ചക്, ജെ-കെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹ്യൂമ്യൂൺ ഭട്ട്, ശിപായി പർദീപ് സിംഗ് എന്നിവരും വീരമൃത്യു വരിച്ചു.
ഏറെ ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു മൻപ്രീത് സിംഗെന്ന് ഭാര്യയും നാട്ടുകാരും പറയുന്നു. മന്പ്രീത് രണ്ട് ചിനാർ മരങ്ങൾ നട്ടുപിടിപ്പിച്ചതും അവരുടെ മക്കളായ കബീറിൻ്റെയും വാണിയുടെയും പേരിട്ടതും ഭാര്യ ജഗ്മീത് ഓർമിക്കുന്നു. ഈ മരങ്ങൾ വീണ്ടും കാണാൻ ഞങ്ങൾ 10 വർഷത്തിന് ശേഷം മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം കൂടെയില്ലെന്നും അക്കാര്യം ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും ജഗ്മീത് പറഞ്ഞു.
Read More..
അച്ഛൻ ഇനി തിരിച്ചുവരില്ലെന്ന് മക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ സംസാരിച്ചു. കേണൽ സിംഗിൻ്റെ ദയയെയും പിന്തുണയെയും കുറിച്ച് പ്രദേശവാസികൾ സംസാരിച്ചു. അദ്ദേഹത്തിൻ്റെ മാന്യമായ പെരുമാറ്റം യുവാക്കളെ സ്വാധീനിച്ചെന്നും നാട്ടുകാർ പറയുന്നു. അദ്ദേഹത്തെപ്പോലെ ഒരു മാന്യനായ ഉദ്യോഗസ്ഥനെ ഞാൻ കണ്ടിട്ടില്ല. എന്നെ സഹോദരനെപ്പോലെയാണ് കണക്കാക്കിയിരുന്നതെന്ന് കശ്മീർ സ്വദേശി റയീസ് പറഞ്ഞു.
Last Updated Jun 17, 2024, 8:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]