കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് ചുമതലയേൽക്കും.
രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ, പതിനാല് പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള ഇരുപത് യു.ഡി.എഫ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക് ഭവൻ നൽകിയ നിർദേശപ്രകാരം, വേദിയിൽ ഗവർണർക്ക് പുറമെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായിരിക്കും ഉണ്ടാകുക.
വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് മന്ത്രിമാർ ഇവർ: പി.കെ.
കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.
ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി.
വിഷ്ണുനാഥ്, എം. ലിജു, ടി.
സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ.
ജനീഷ്, കെ.എ. തുളസി, പി.കെ.
ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം.
ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ്.
അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ സുപ്രധാനമായ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, കൊച്ചിയിലെ മാതൃകയിൽ സംസ്ഥാനത്തുടനീളം ഇന്ദിര കാന്റീനുകൾ ആരംഭിക്കുക, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

