തിരുവനന്തപുരം പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്റെ വീട് അഗ്നിക്കിരയായി. ഉച്ചയോടെയാണ് സംഭവം നടന്നത്.
വീട്ടിൽ കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്നും തീ അശ്രദ്ധമായി സമീപത്തെ വസ്തുക്കളിലേക്ക് പടരുകയായിരുന്നു. വീടിന്റെ മേൽക്കൂര ഓടുമേഞ്ഞതായതിനാൽ തീ അതിവേഗം മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും വ്യാപിക്കുകയും വീട് പൂർണമായും കത്തിനശിക്കുകയും ചെയ്തു.
വസ്ത്രങ്ങളും വീട്ടുസാധനങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും അഗ്നിയിൽ നശിച്ചു. സംഭവമറിഞ്ഞയുടൻ വെഞ്ഞാറമൂട് അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അഗ്നിശമന സേനാംഗങ്ങൾ രണ്ട് ലെങ്ത് ഹോസുകൾ ഉപയോഗിച്ച് വിവിധ വശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചെങ്കിലും വീട് പൂർണമായും തകർന്നിരുന്നു.
വിളക്ക് കത്തിച്ചുവെച്ച് വീട്ടുകാർ പുറത്തുപോയ സമയത്താണ് അപകടം സംഭവിച്ചതെന്ന് അഗ്നിശമന സേനാ അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

