
അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭൂത് ബംഗ്ല’യുടെ ഷൂട്ടിംഗ് പൂർത്തിയായി. അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ല.
ട്രേഡ് അനലിസ്റ്റായ സുമിത് ഖേഡലിന്റെ റിപ്പോർട്ട് പ്രകാരം 2026 ആണ് ഭൂത് ബംഗ്ല റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിലാകും റിലീസ് എന്നും സുമിത് പറയുന്നു. 2024 ഡിസംബറിൽ ആയിരുന്നു ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.
ഒരു കാലത്ത് ബോളിവുഡിന്റെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്ശന്- അക്ഷയ് കുമാര്‍. ഹൊറര്‍ കോമഡി എന്ന ജോണര്‍ അവിടെ ക്ലിക്ക് ആയതില്‍ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയ്ക്ക് വലിയ പങ്കുണ്ട്. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്. ഭൂല്‍ ഭുലയ്യയ്ക്ക് ശേഷം ഖട്ട മീഠ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേസരി ചാപ്റ്റര്‍ 2 ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര് ചേറ്റൂര്‍ ശങ്കരന് നായകരുടെ ജീവിതം പറഞ്ഞ ചിത്രമാണിത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന് നായരുടെ ജീവിതം സിനിമയായി നിര്‍മ്മിച്ചിരിക്കുന്നത് ധര്‍മ്മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കളക്റ്റീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്.