
പുരാതന കാലം മുതല്‍ തന്നെ മനുഷ്യന് വന്യമൃഗങ്ങളെ ഇണക്കി വളര്‍ത്തിയിരുന്നു. അത്തരം നിരവധി തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് വന്യമൃഗങ്ങളെ വളര്‍ത്തുന്ന നിരവധി പേരുണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയായ ആന മുതല്‍ താരതമ്യേന ചെറിയ ജീവികളായ ഒന്തുകളെ വരെ ഇത്തരത്തില്‍ മനുഷ്യര്‍ വളർത്തുന്നു. കടുവയും സിംഹവും കരടിയും വീടുകളില്‍ കുടുംബാംഗത്തെ പോലെ കരുതപ്പെടുന്നു.
വന്യമൃഗങ്ങളില്‍ തന്നെ കൂടുതല്‍ പ്രശ്നകാരികളായ പുലി, കടുവ, സിംഹം, ചീറ്റ തുടങ്ങിയ മാര്‍ജ്ജാര വംശത്തിലുള്ള മൃഗങ്ങളെ ഗള്‍ഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും നിരവധി പേര് വളര്‍ത്തുന്നുണ്ട്. ഗള്‍ഫില്‍ നിന്നും അത്തരം മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. അറബ് വംശജരുടെ വെളുത്ത നീണ്ട തൌബ് (thawb) എന്ന വസ്ത്രം ധരിച്ചയാളുടെ കൂടെ ഇരിക്കുന്ന ചീറ്റയെ താലോലിക്കാന്‍ ചെന്നതായിരുന്നു യുവാവ്. പക്ഷേ ചീറ്റയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ യുവാവ് ഭയന്ന് പോകുന്നത് വീഡിയോയില്‍ കാണാം.
ചീറ്റയുടെ പുറം കഴുത്തില്‍ പതുക്കെ തടവിയതായിരുന്നു യുവാവ്. പക്ഷേ, ചീറികൊണ്ട് ആഞ്ഞ ചീറ്റ യുവാവിന്റെ കരണം നോക്കി ഒന്ന് പുകച്ചു. ‘വെരി ഫ്രണ്ട്ലി വെരി ഫ്രണ്ട്ലി’ എന്ന് പറഞ്ഞു കൊണ്ട് ഇരുന്ന ഇടത്ത് നിന്നും എഴുന്നേറ്റ അയാള്‍ തന്റെ ചെവിയുടെ പുറക് വശത്ത് മുറിവേറ്റോ എന്ന് നോക്കാന്‍ ക്യാമറാമാനോട് പറയുന്നതും വീഡിയോയില്‍ കാണാം. ‘ചീറ്റ ആക്രമണം’ എന്ന കുറിപ്പോടെ nouman.hassan1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വെറും നാല് ദിവസം കൊണ്ട് ഏഴര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. കടുവ, പുലി തുടങ്ങിയ നിരവധി മൃഗങ്ങളെ നൌമാന് ഹസന് എന്ന പാകിസ്ഥാന് സ്വദേശി വളർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം നിറയെ ഇത്തരം വന്യമൃഗങ്ങളോടൊപ്പമുള്ള റീലുകളാണ്.
Last Updated May 18, 2024, 10:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]