

കോട്ടയത്ത് വൃദ്ധ വാഹനമിടിച്ച് മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കാറും ഡ്രൈവറെയും പിടികൂടി മുണ്ടക്കയം പൊലീസ്
കോട്ടയം: കോരുത്തോട് വൃദ്ധ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നിർത്താതെ പോയ കാറും ഡ്രൈവറും കസ്റ്റഡിയില്‍.
അഞ്ച് മാസത്തിന് ശേഷം ഹൈദരാബാദില്‍ നിന്നാണ് പൊലീസ് കാറും ഡ്രൈവർ ദിനേശ് റെഡിയെയും പിടികൂടിയത്. മുണ്ടക്കയം പൊലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്.
വാഹനവും ഡ്രൈവറേയും ഉടൻ കേരളത്തിലെത്തിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പില്‍ 88കാരി തങ്കമ്മയാണ് കാർ തട്ടി മരിച്ചത്. കോട്ടയം കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം.
ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് വൃദ്ധ മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]