
മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 215 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിക്കോളാസ് പുരാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും(29 പന്തില്‍ 75) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. മുംബൈക്കായി നുവാന്‍ തുഷാര 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ലഖ്നൗവിന് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ(0) നഷ്ടമായി. നുവാന്‍ തുഷാര പടിക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയ്നിസ് രാഹുലിനൊപ്പം പിടിച്ചു നിന്നതോടെ പവര്‍പ്ലേയില്‍ ലഖ്നൗ 49 റണ്‍സടിച്ചു. പവര്‍ പ്ലേയിലെ അവസാന പന്തില്‍ സ്റ്റോയ്നിസിനെ(22 പന്തില്‍ 28) പുറത്താക്കി പിയൂഷ് ചൗളയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. നാലാം നമ്പറിലെത്തിയ ദീപക് ഹൂഡക്ക്(11) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇതോടെ 69-3ലേക്ക് കൂപ്പുകുത്തിയ ലഖ്നൗവിനായി വന്നപാടെ തകര്‍ത്തടിച്ച നി്കകോളാസ് പുരാന് സ്കോര്‍ ഉയര്‍ത്തിയത്.
അന്‍ഷുല്‍ കാംബോജിനെതിരെ സിക്സ് അടിച്ചു തുടങ്ങിയ പുരാന് പിന്നീട് ഹാര്‍ദ്ദികിനെയും അര്ജുന് ടെന്‍ഡുല്‍ക്കറെയും തുടര്‍ച്ചയായി സിക്സുകള്‍ പറത്തി കളം നിറഞ്ഞു. തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയതിന് പിന്നാലെ പരിക്കുമൂലം ഗ്രൗണ്ട് വിട്ട അര്ജ്ജുന് പകരം ആ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ നമാന്‍ ദിറിനെ രണ്ട് സിക്സ് കൂടി പറത്തി 29 റണ്‍സടിച്ച പുരാൻ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
Nicky P lighting up Wankhede 🔥💥
— JioCinema (@JioCinema)
ഇന്നിംഗ്സിനൊടുവില്‍ രണ്ടോവറുകളിലെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ പുരാന്(29 പന്തില്‍ 75), അര്‍ഷദ് ഖാന്(0), കെ എല്‍ രാഹുല്‍(55) എന്നിവരെ നഷ്ടമായ ലഖ്നൗവിന് അടിതെറ്റി.എന്നാല്‍ ആയുഷ് ബദോനിയും(10 പന്തില്‍ 22*), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 12*) ചേര്‍ന്ന് അവസാന രണ്ടോവറുകളില്‍ തകര്‍ത്തടിച്ച് ലഖ്നൗവിനെ 214 റണ്‍സിലെത്തിച്ചു. മുംബൈക്കായി നാലോവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പിയൂഷ് ചൗള നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
Last Updated May 17, 2024, 9:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]