
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. ഇന്ന് വൈകിട്ടാണ് സംഭവം. ഇന്ത്യ സഖ്യത്തിന്റെ വടക്കുകിഴക്കൻ ദില്ലി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് കനയ്യ കുമാർ. മാലയണിയിക്കാനെന്ന പേരിൽ എത്തിയ രണ്ട് യുവാക്കളാണ് കനയ്യ കുമാറിനെ ആക്രമിച്ചത്. കനയ്യയെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കനയ്യകുമാർ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികർക്കെതിരെ സംസാരിക്കുന്നുവെന്നുമാണ് ആക്രമിക്കാനെത്തിയ യുവാക്കൾ വിളിച്ചു പറഞ്ഞത്. എഎപി വനിതാ എംഎൽഎയോട് ഇവർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]