
മലയാള ചലച്ചിത്ര നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
ദുൽഖർ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ബിഗ് സ്ക്രീനിൽ എത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് ആയിരുന്നു സംവിധാനം. ശേഷം അദ്ദേഹത്തിന്റെ തന്നെ സഹ സംവിധായകനായും ഹക്കിം പ്രവർത്തിച്ചു. ചാർളി ആയിരുന്നു ഈ ചിത്രം. പിന്നാലെ രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31, പ്രണയ വിലാസം, കടകൻ തുടങ്ങിയ സിനിമകളിലും ഹക്കിം അഭിനയിച്ചു. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. കടസീല ബിരിയാണി എന്നൊരു തമിഴ് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ നായികനായി എത്തിയ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ ആണ് സന അൽത്താഫ് വെള്ളിത്തിരയിൽ എത്തുന്നത്. ദുൽഖറിന്റെ രണ്ട് സഹോദരിമാരിൽ ഒരാളായിരുന്നു ഇത്. ശേഷം മറിയം മുക്ക് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഫഹദ് ഫാസിൽ ആയിരന്നു നായകൻ. സലോമി എന്നായിരുന്നു സനയുടെ കഥാുപാത്ര പേര്. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷത്തിൽ സന എത്തി.
തമിഴിലും സന അൽത്താഫ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ചെന്നൈ 28ന്റെ രണ്ടാം ഭാഗം, ആർകെ നഗർ തുടങ്ങി സിനിമകളിലാണ് തമിഴിൽ സന അഭിനയിച്ചത്. ഈ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളാണ് ഹക്കിമിന്റേതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം, ഇരുവരുടെയും വിവാഹം കഴിഞ്ഞ കാര്യം വിശ്വസിക്കാന്‍ ആകാതെ നിരവധി പേരാണ് കമന്റുകള്‍ ചെയ്യുന്നത്.
Last Updated May 17, 2024, 7:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]