
ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ എസി ഓൺ ചെയ്ത് വിശ്രമിക്കുകയായിരുന്നു അനീഷ്. ഉച്ചക്ക് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി.
Last Updated May 17, 2024, 11:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]