
ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇവ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട വെള്ളംകുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ടയിട്ട വെള്ളം രാത്രി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്. ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated May 17, 2024, 7:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]