
കൊച്ചി : കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കുണ്ടന്നൂർ സ്വദേശി സച്ചിൻ കെ ബിനു, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. സൌത്ത് റെയിൽവേ സ്റ്റേഷനിന് സമീപത്ത് വെച്ച് സച്ചിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം മരടിൽ വെച്ച് അമൽ എന്ന യുവാവിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ ഫോണിൽ നിന്നാണ് സച്ചിന്റെ വിവരങ്ങൾ ലഭിച്ചത്. സച്ചിന്റെ ഫോൺ അടക്കം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾ ഒഡീഷ സ്വദേശിയെ ബന്ധപ്പെട്ടുവെന്ന് വ്യക്തമായി. പിന്നാലെ സച്ചിനെ നിരീക്ഷിച്ചാണ് പൊലീസ് കഞ്ചാവ് എത്തിച്ച ഒഡീഷ സ്വദേശിയിലേക്കും എത്തിയത്.
പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറുമോ അക്ഷയ് കുമാര്‍?, കേസരിയുടെ ആദ്യ പ്രതികരണങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]