
കോട്ടയം: അയർക്കുന്നത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകും
അഭിഭാഷകയായിരുന്ന ആയിരുന്ന യുവതി, മുൻ പഞ്ചായത്ത് പ്രസിഡന്റ്, പൊതുവിടങ്ങളിലെ സജീവസാന്നിധ്യം. അങ്ങനെ ഒരാൾ മക്കളെയും കുട്ടി ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനം എന്നാണ് അച്ഛനും സഹോദരങ്ങളും പറയുന്നത്.
എന്നാൽ പെട്ടെന്ന് ആത്മഹത്യയിലേക്ക് പ്രകോപിപ്പിച്ച് എന്താണെന്നാണ് കുടുംബത്തിനും വ്യക്തതയില്ലാത്തത്. മരിക്കുന്നതിന്റെ മുമ്പുള്ള ദിവസങ്ങളിൽ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടിൽ നടന്നിട്ടുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് പ്രധാന ആവശ്യം.ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നു. ചില സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ജിസ്മോൾ പ്രയാസങ്ങൾ നേരിട്ടിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ ഒന്നും തുറന്നു പറയില്ലായിരുന്നു എന്ന് അച്ഛൻ തോമസ് പറഞ്ഞു.
വിദേശത്തായിരുന്നു അച്ചൻ തോമസും സഹോദരൻ ജിറ്റുവും മറ്റ് ബന്ധുക്കളും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അടുത്ത ദിവസം തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകും. ഇന്നലെ ചെയ്ത മൂന്നു മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശനിയാഴ്ച സംസ്കാരം നടത്താനാണ് തീരുമാനം.
ക്നാനായ കത്തോലിക്ക സഭാംഗങ്ങളാണ് കുടുംബം. സഭയിലെ നിയമപ്രകാരം മൃതദേഹം ഭർത്താവിന്റെ ഇടവക പള്ളിയിലാണ് സംസ്കാരം നടത്തേണ്ടത്. എന്നാൽ യുവതിയുടെ ഇടവകയിലെ പള്ളിയിൽ സംസ്കാരം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് സഭാതലത്തിലുള്ള ചർച്ചകളും നടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]