ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതായി അനുഭവപ്പെടാറുണ്ടോ. ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്.
ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്ത് വരുന്നത് തടയാൻ ഇങ്ങനെ ചെയ്താൽ മതി. ഭക്ഷണം കഴിച്ചയുടനെ ഇരിക്കുന്നത് ഒഴിവാക്കണം.
ഇത് നല്ല ദഹനം ലഭിക്കുന്നതിന് തടസമാകും. ഭക്ഷണത്തിന് ശേഷം 10 മിനിറ്റെങ്കിലും നടക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
എപ്പോഴും ചെറിയ അളവിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഒരുമിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. അതേസമയം കാർബണേറ്റ് ചെയ്ത ഡ്രിങ്കും ഒഴിവാക്കാം.
ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഇത് വായു ഉള്ളിൽ കയറുകയും വയറ് വീർത്ത് വരാനും കാരണമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

