
.news-body p a {width: auto;float: none;}
ഭാഗ്യം ആരെ തേടിയാണ് എത്താൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാകില്ല. കൂലിപ്പണിക്കാരനായ ഒരാൾ നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് കോടീശ്വരനാകാറുണ്ട്. അത്തരത്തിൽ ആരെ തേടിയും ഭാഗ്യദേവത എത്തിയേക്കാം. എന്തായാലും നിങ്ങൾ പോക്കറ്റ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചിലപ്പോൾ വെറുമൊരു അമ്പത് രൂപ നോട്ട് നിങ്ങളെ ലക്ഷാധിപതിയാക്കിയേക്കും.
അമ്പത് രൂപ കൊണ്ട് പണക്കാരനാകാമെന്ന് കേട്ട് ഉടനെ തന്നെ അമ്പത് രൂപ നോട്ട് കൈയിലുണ്ടെന്നും, അതിനാൽ ഞാൻ കോടീശ്വരനായെന്നും, കടങ്ങളെല്ലാം തീർക്കാമെന്നൊക്കെ സ്വപ്നം കാണാൻ വരട്ടെ. ചില പ്രത്യേകതകളടങ്ങിയ നോട്ടുകൾക്ക് മാത്രമേ പണം ലഭിക്കുകയുള്ളൂവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. റിസർവ് ബാങ്ക് അല്ല ഇത്തരമൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേകതകളടങ്ങിയ കറൻസികളിൽ താത്പര്യമുള്ള ചിലരാണത്രേ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഒരാൾ 50 രൂപയുടെ നോട്ട് കടയിൽ നൽകുകയാണെങ്കിൽ 50 രൂപയുടെ സാധനം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ചില പ്രത്യേകതകളുള്ള കറൻസികൾ eBay, OLX പോലുള്ള ചില ആപ്ലിക്കേഷനുകളിൽ ഇടുന്നതിലൂടെ കൂടുതൽ പണം സമ്പാദിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്താണ് കറൻസിയുടെ പ്രത്യേകതയെന്നല്ലേ?
50 രൂപ നോട്ടിൽ മുൻവശത്ത് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമെ 786 എന്ന നമ്പറും ഉണ്ടായിരിക്കണമത്രേ. അത്തരം നോട്ടുകൾ കൈവശമുണ്ടെങ്കിൽ, eBay പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അവ ലിസ്റ്റ് ചെയ്യാം. ലേലത്തിൽ ചിലപ്പോൾ ലക്ഷങ്ങളോ കോടികളോ വരെ സമ്പാദിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിലുള്ളത്.
എന്നിരുന്നാലും, അത്തരം ഇടപാടുകൾ റിസർവ് ബാങ്ക് അംഗീകരിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽത്തന്നെ ഇത്തരം കറൻസികൾ ലേലം ചെയ്യുകയോ വിൽക്കുകയോ ചെയ്യുമ്പോൾ വഞ്ചിക്കപ്പെടുന്നുണ്ടെങ്കിൽ അത് വിൽപ്പനക്കാരന്റെ മാത്രം ഉത്തരവാദിത്തമാണ്. വിശ്വസനീയമായ പ്ലാറ്റ്ഫോം മാത്രം തിരഞ്ഞെടുക്കുക. വളരെ ശ്രദ്ധിച്ച് മാത്രമേ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]