
പത്തനംതിട്ട: നൂറുവർഷം പഴക്കമുള്ള റേഡിയോ മുതൽ പുരാതനകാലത്തെ പാത്രങ്ങൾ വരെയുണ്ട് ഡിസ്ട്രിക്ട് ക്രൈം റെക്കോഡ് ബ്യൂറോയിലെ ഗ്രേഡ് എസ്.ഐ സുബൈർ ഹമീദിന്റെ വീട്ടിൽ. ഇവ തൊണ്ടിമുതലാണെന്ന് തെറ്റിദ്ധരിക്കരുത്. പുരാവസ്തുക്കൾ ശേഖരിക്കുന്ന സുബൈറിന്റെ ഹോബിയാണ് അടൂർ പന്നിവിഴ അഫ്സൽ നിവാസിലെ രണ്ടാം നിലയിൽ വഞ്ചിഭൂമി എന്ന മ്യൂസിയം ഉണ്ടാകുന്നതിന് കാരണമായത്.
നൂറ് വർഷം പഴക്കമുള്ള വിദേശ റേഡിയോ മുതൽ യു.എസ്.ബി റേഡിയോ വരെ ഇവിടെയുണ്ട്. വാൾവ് റേഡിയോ, ഹാം റേഡിയോ എന്നിങ്ങനെ നീളുന്നു റേഡിയോകളുടെ ശേഖരം. റേഡിയോ ഉപയോഗിക്കാൻ പണ്ട് വേണ്ടിയിരുന്ന ലൈസൻസും ഇവിടെയുണ്ട്. 1928 ലാണ് ഇന്ത്യയിൽ വിപണനത്തിനായി റേഡിയോ എത്തിത്തുടങ്ങിയത്. അന്ന് റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമായിരുന്നു. 1984 ലാണ് ലൈസൻസ് വേണ്ടെന്ന നിയമം വന്നത്.
സ്റ്റാമ്പുകൾ ശേഖരിച്ചായിരുന്നു സുബൈറിന്റെ ഹോബിയുടെ തുടക്കം. പിന്നീട് ഗ്രാമഫോൺ, പത്രം, സൈക്കിൾ, അളവ് തൂക്കങ്ങൾ, പാത്രങ്ങൾ, മാസികകൾ, ടി.വി, ടൈപ്പ് റൈറ്റർ, ക്ലോക്ക്, വിളക്ക് , ക്യാമറ, നാണയം എന്നിങ്ങനെ പഴയകാല സാധനങ്ങൾ ഒന്നൊന്നായി വീട്ടിലെത്തി. 26 വർഷമായി പൊലീസിലുള്ള സുബൈർ ജോലി ചെയ്ത സ്ഥലങ്ങളിൽ നിന്നും യാത്രകളിൽ നിന്നും വാങ്ങിയ പുരാവസ്തുക്കൾ ധാരാളമുണ്ട് മ്യൂസിയത്തിൽ. ലക്ഷക്കണക്കിന് രൂപ ഇതിനായി ചെലവായി. സർവീസീൽ നിന്ന് വിരമിക്കുന്നതോടെ മ്യൂസിയം വിപുലപ്പെടുത്താനാണ് തീരുമാനം. ഭാര്യ ജവാഹിറയും മക്കളായ അജലും അഫ്സലും സുബൈറിന്റെ ഹോബിക്ക് കൂട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വർണത്തേക്കാൾ റേഡിയോയ്ക്ക് വിലയുണ്ടായിരുന്ന കാലമുണ്ട്. റേഡിയോ കേൾക്കാൻ നാട്ടിലെ പ്രമാണിമാരുടെ വീട്ടിൽ കാത്തിരുന്നിട്ടുണ്ട്. പിന്നീട് പല വസ്തുക്കളുടേയും ശേഖരണം തുടങ്ങിയതോടെ റേഡിയോയും അതിൽ സ്ഥാനംപിടിച്ചു. തിരുവിതാംകൂറിന്റെ ആദ്യപേരാണ് വഞ്ചിഭൂമി. പഴയകാലത്തിന്റെ ഓർമ്മയായാണ് മ്യൂസിയത്തിന് ആ പേര് നൽകിയതെന്ന് സുബൈർ ഹമീദ് പറയുന്നു.