
അയൽവാസികളായ മത്സബന്ധനത്തൊഴിലാളികൾക്ക് പുത്തൻ സമ്മാനവുമായി നടൻ ബാലയും ഭാര്യ കോകിലയും. ചെറുകിട മത്സ്യത്തൊഴിലാളികളായ പത്തോളം പേർക്ക് മീൻ പിടിക്കുന്നതിനുള്ള വലയാണ് ഇരുവരും സമ്മാനമായി നൽകിയത്. ചെന്നൈയിൽ നിന്നും പ്രത്യേകം വരുത്തിച്ചതാണെന്ന് ബാല വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ എന്ന് പറയുന്നത് വ്യവസായികൾ തന്നെയാണ്. എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അവർക്ക് വേണ്ടി ലേറ്റസ്റ്റ് ഫിഷിംഗ് നെറ്റ് വാങ്ങിക്കൊടുക്കുക എന്നത്. ചെന്നായിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിച്ചതാണ്. ഈ മത്സ്യത്തൊഴിലാളി ചേട്ടന്മാരെല്ലാം എനിക്ക് സ്വന്തം പോലെയാണ്. അവരും അങ്ങനെ തന്നെയാണ്. എന്റെ കോകിലയേയും സ്വന്തം എന്ന പോലെയാണ് കാണുന്നത്. ഇനിയും കുറേപേരെ പരിചയപ്പെടാനുണ്ട്. തുടർന്ന് തമാശയായി, മീൻ പിടിച്ചാൽ തനിക്ക് ഫ്രീയായി തരണം എന്ന് സത്യം ചെയ്യിക്കാനും ബാല മറന്നില്ല.
WORD IS A WORD
Posted by Actor Bala on Monday 17 February 2025
ബന്ധുവായ കോകിലയെ കഴിഞ്ഞ ഒക്ടോബറിലാണ് ബാല വിവാഹം കഴിച്ചത്. ചന്ദന സദാശിവ റെഡ്ഡ്യാർ, ഗായിക അമൃത സുരേഷ്, ഡോക്ടർ എലിസബത്ത് ഉദയൻ എന്നിവരെയാണ് ബാല മുൻപ് വിവാഹം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]