
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കഴിഞ്ഞ 16 വർഷമായി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിക്കുന്നതിൽ രാഷ്ട്രീയത്തേക്കാൾ ഉപരി മറ്റൊരു ഘടകം കൂടി ഉള്ളതിനാൽ ആണെന്ന് ശശി തരൂർ എം.പി. ‘വിഴിഞ്ഞം കോൺക്ളേവ് 2025 ‘ വേദിയിൽ സംസാരിക്കവെയാണ് രസകരമായ കാര്യം തരൂർ പങ്കുവച്ചത്. വിസിൽ എം.ഡി ദിവ്യ എസ് അയ്യരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തന്റെ തുടർച്ചയായ വിജയത്തെ കുറിച്ച് വാചാലനായത്.
16 വർഷവും തുടർച്ചയായി ഒരേ ആളുകളോട് വോട്ട് ചോദിക്കുമ്പോൾ എന്താണ് തോന്നുന്നത് എന്നായിരുന്നു ദിവ്യയുടെ ചോദ്യം. അതിന് അദ്ദേഹം നൽകിയ മറുപടി സദസിൽ ചിരി പടർത്തുകയും ചെയ്തു. ”ഓരോ തവണയും ഞാൻ വോട്ട് ചോദിക്കുന്നത് പഴയ അതേ വോട്ടർമാരോട് മാത്രമല്ല. ഓരോ വർഷവും 18 വയസ് തികഞ്ഞ നവ വോട്ടർമാർ ഉണ്ടാകുന്നുണ്ട്. അവരോടു കൂടിയാണ് എന്റെ വോട്ടഭ്യർത്ഥന. കഴിഞ്ഞ നാല് തവണത്തെ തിരഞ്ഞെടുപ്പുകളിലും ധാരാളം പുതിയ വോട്ടർമാർ ഉണ്ടായിരുന്നു. പലരും എന്നെ കാണുമ്പോൾ പറഞ്ഞത്, ഞങ്ങൾ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് സാറിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് എന്നായിരുന്നു. അവരാണ് എന്റെ ഇപ്പോഴത്തെ വോട്ടർമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രണ്ടാമതായി വോട്ടർമാരോട് പഴയ കാര്യങ്ങൾ തന്നെ പറഞ്ഞ് വോട്ട് ചോദിക്കാൻ പറ്റില്ല. മണ്ഡലത്തിൽ ധാരാളം വികസനപ്രവർത്തനങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. വ്യക്തിപരമായ എന്റെ ബന്ധങ്ങൾ കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് അത്തരം വികസനങ്ങൾ എനിക്ക് നടത്താൻ കഴിഞ്ഞത്. അതെല്ലാം വിജയഘടകങ്ങളുമായി.”