
അടുത്തിടെയാണ് തന്റെ ഭർത്താവ് അമിതമായി മദ്യപിക്കുമെന്ന് നടി സുമ ജയറാം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തൽ. അടുത്തിടെയായിരുന്നു നടിയുടെ മക്കളുടെ ജന്മദിനം.
ജന്മദിനാഘോഷ വീഡിയോയുടെ താഴെ ചിലർ നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കോടീശ്വരനായ ഭർത്താവിന്റെ കൈയിൽ നിന്നും പൈസ വാങ്ങി തുള്ളി നടക്കുന്നെന്നൊക്കെയായിരുന്നു വിമർശനം. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സുമ.
‘മക്കളുടെ പിറന്നാൾ വീഡിയോയുടെ അടിയിൽ കോടീശ്വരന്റെ കൈയിൽ നിന്നും പൈസ വാങ്ങിച്ച് തുള്ളിക്കളിക്കുന്നു, ഭർത്താവിന്റെ കുടുംബക്കാരെ ആരെയും ക്ഷണിച്ചില്ലെന്നൊക്കെ കമന്റുകൾ കണ്ടു. ഭർത്താവിന്റെ ഭാഗത്തുനിന്ന് അമ്മയെ അല്ലാതെ വേറെ ആരെയും ഞാൻ നോക്കാറില്ല. ആ വീട്ടിലേക്ക് ചെന്നതുമുതലുള്ള കാര്യങ്ങൾ പറഞ്ഞാൽ ഭർത്താവിനെ താഴ്ത്തിക്കെട്ടുന്നതുപോലെയാകും. അതുകൊണ്ടാണ് ഒന്നും പറയാത്തത്.
കുഞ്ഞുങ്ങളുടെ പിറന്നാളിന് അമ്മായിയമ്മയെ വിളിച്ചിരുന്നു. വയ്യാത്തതുകൊണ്ടോ മറ്റോ ആണ് വരാതിരുന്നത്. മാനസികമായി അവരുടെ കുടുംബവുമായി കുറേ പ്രശ്നങ്ങളുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അവർ എന്നോട് കാണിച്ച ചില കാര്യങ്ങളൊക്കെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വലിയൊരു കോടീശ്വരന്റെ വീട്ടിൽ എന്നെപ്പോലെ ഒരാളെ കല്യാണം കഴിപ്പിച്ച് കൊണ്ടുപോകുന്നത് എന്തിനാണെന്ന് നിങ്ങൾ നാട്ടുകാർക്ക് അറിയാൻ പറ്റും. കല്യാണം കഴിച്ച് വന്നശേഷം ഞാൻ അനുഭവിച്ച കുറേക്കാര്യങ്ങളുണ്ട്. കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്ണ് ശരിയല്ലെന്ന് ഒരു വ്യക്തി പറഞ്ഞാൽ ബാക്കി എല്ലാവരും ആ രീതിയിലായിരിക്കും കാണുക. അതല്ല. ഒരു വീട്ടിൽ ചെന്നാൽ ആ വീട്ടിലെന്താണ് നടക്കുന്നതെന്ന് മരുമോൾക്ക് അറിയാൻ പറ്റും. ഭർത്താവ് എന്താണെന്നും, അമ്മയെന്താണെന്നും സഹോദരങ്ങളെന്താണെന്നുമൊക്കെ. അവരുടെ കൂടെ നിന്നില്ലെങ്കിൽ നമ്മൾ പുറത്താക്കപ്പെടും. അതാണ് എനിക്ക് സംഭവിച്ചത്. എന്തായാലും അവർ വിചാരിക്കുന്ന കാര്യത്തിന് നിൽക്കുന്ന വ്യക്തിയല്ല. എനിക്കിങ്ങനെ താളം പിടിച്ച് നിൽക്കാനറിയില്ല. ഉള്ളത് ഉള്ളതുപോലെ പറയുന്ന വ്യക്തിയാണ് ഞാൻ.’- നടി വ്യക്തമാക്കി.
‘ഭർത്താവിനെ പിഴിഞ്ഞ് ജീവിക്കേണ്ട കാര്യമൊന്നുമെനിക്കില്ല. കല്യാണം കഴിച്ചുകൊണ്ടുവന്നാൽ ഭർത്താവിന്റെ കടമയാണ് ഭാര്യയെ നോക്കുയെന്നത്.’- സുമ പറഞ്ഞു.