
പട്ന- ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവിനെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഓടുന്ന ട്രെയിനിന്റെ എക്സിറ്റ് വിന്‍ഡോയില്‍ ഒറ്റക്കൈയില്‍ തൂങ്ങിക്കിടക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഭഗല്‍പൂരില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മൊബൈല്‍ ഫോണുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാര്‍ യുവാവിനെ പിടികൂടിയത്. എക്സിറ്റ് വിന്‍ഡോയിലൂടെ അകത്തുള്ള യാത്രക്കാര്‍ മോഷ്ടാവിന്റെ ഒരു കൈയില്‍ പിടിത്തമിട്ടത്തോടെയാണ് യുവാവിന് ട്രെയിനിന് വെളിയില്‍ തൂങ്ങിക്കിടക്കേണ്ടി വന്നത്. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ മറ്റു ചിലര്‍ യുവാവിന്റെ രക്ഷക്കെത്തി. യുവാവിനെ നിലത്തിറക്കിയാണ് രക്ഷപ്പെടുത്തിയത്. ഇവരും മോഷണസംഘത്തില്പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
: A thief who snatched a mobile phone from a railway passenger was kept hanging outside the train when he was caught by the passengers present inside the train in Bhagalpur .
The passengers sitting inside the train held his hand. The train kept moving and the…
— Saba Khan (@ItsKhan_Saba)
