

ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകര്‍ത്തു; സംഭവം കാസര്‍കോട്, ബ്രൗണ്‍ കഫേ എന്ന ചായക്കടയാണ് ഇയാള്‍ അടിച്ചുതകര്‍ത്തത്.
സ്വന്തം ലേഖകൻ
കാസര്‍കോട് : കാസര്‍കോട് ബേക്കലില്‍ ചായക്കട അടിച്ചുതകര്‍ത്ത് യുവാവ്. ചായക്കടയ്ക്ക്സ് സമീപത്തുള്ള ടര്‍ഫിലെ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്ന കാര്യം വ്യക്തമല്ല. ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്ററില്‍ ഇരുന്നതിന്റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് ഇതിന് മുൻപ് മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചായക്കടയിലെ ആക്രമണം എന്നാണ് സംശയിക്കുന്നത്. വലിയ മരത്തടി കൊണ്ടാണ് ഇയാള്‍ ചായക്കട അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ 85000 രൂപയുടെ നാശനഷ്ടം ഉണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇയാള്‍ ലഹരിയിലായിരുന്നു എന്നും സംശയമുണ്ട്. എന്നും തന്റെയൊപ്പം ഒരുമിച്ച് ചായ കുടിക്കാറുള്ള ആളാണ്. അയാളാണ് ഒരു കാരണവുമില്ലാതെ തന്റെ ചായക്കട അടിച്ചുതകര്‍ത്തതെന്നും കടയുടമ വ്യക്തമാക്കി. പ്രതി ഇര്‍ഷാദിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]