
കോട്ടയം- കറുകച്ചാലില്‍ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. കറുകച്ചാല്‍ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി ജോസ് ആണ് രഞ്ജിത്തിനെ കുത്തിപരിക്കേല്‍പ്പിച്ചത്.
ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ ഹോട്ടലില്‍വെച്ചായിരുന്നു സംഭവം.തൊഴില്‍ത്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ പ്രതിയായ ജോസ് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]