സ്ത്രീകൾക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ച് വരുന്നതല്ലാതെ കുറയുന്നില്ല. അതുപോലെ, ബംഗളൂരുവിൽ നിന്നുള്ള ഒരാൾ തന്റെ കാമുകിക്ക് നേരെ ഊബർ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു. അതാണിപ്പോൾ ചർച്ചയാവുന്നത്.
റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്ന അനുഭവത്തിൽ പറയുന്നത് ഊബർ ഓട്ടോയിൽ കയറിയ യുവതിയോട് ഡ്രൈവർ മോശമായി പെരുമാറി എന്നാണ്. @addy04_ എന്നയാളാണ് യുവതിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിൽ യുവാവ് പറയുന്നത് ഇങ്ങനെ, “ഇന്ന് എന്റെ കാമുകി അവളുടെ സുഹൃത്ത് താമസിക്കുന്ന പിജിയിലേക്ക് (അത് ഏകദേശം 800-900 മീറ്റർ ദൂരം വരും) പോകാൻ ഒരു ഓട്ടോ പിടിച്ചു. അങ്ങോട്ടുള്ള യാത്രയിൽ മുഴുവനും ഓട്ടോ ഡ്രൈവർ പുറകിലേക്ക് തിരിഞ്ഞ് അവളുടെ കാലുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 15-20 തവണ ഇത് തന്നെ സംഭവിച്ചു. ഇതവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു, അവളാകെ പേടിച്ചു പോയി, വാക്കുകൾ ഒന്നും പുറത്തുവന്നില്ല, ഒടുവിൽ ഓട്ടോ നിർത്തിയ നിമിഷം തന്നെ അവൾ പിജിയിലേക്ക് ഓടുകയായിരുന്നു. നിർഭാഗ്യവശാൽ, അവിടം കൊണ്ടും അത് അവസാനിച്ചില്ല. അവൾ ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി സുഹൃത്ത് താമസിക്കുന്നിടത്തേക്ക് വേഗത്തിൽ കയറവെ ഡ്രൈവർ അവളോട് അശ്ലീലവും അനുചിതവുമായ കമന്റുകളും പറഞ്ഞു“.
സംഭവത്തിന് പിന്നാലെ ഊബർ ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടുണ്ട് എന്നും യുവാവ് പറയുന്നു. ഒപ്പം ഇത് തന്റെ കൂട്ടുകാരിക്ക് മാത്രമുള്ള അനുഭവമല്ല, ഒരുപാട് പേർക്ക് ഇത്തരം അനുഭവങ്ങളുണ്ട്. അത്തരം സംഭവങ്ങൾ അന്വേഷിക്കാൻ ഒരു പ്രത്യേകം സംവിധാനം വേണം എന്നും യുവാവ് പറയുന്നു.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ബംഗളൂരുവിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ @St_Broseph പറഞ്ഞത്, ഈ കാണിച്ചതെല്ലാം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമാണ്, ഇന്ത്യൻ പീനൽ കോഡ് പ്രകാരം അത് കുറ്റകൃത്യമാണ്. യുവതിയോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പറയണം എന്നാണ്.
ചിത്രം പ്രതീകാത്മകം