ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിൽ ബൈക്കപകടം: അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അതിരമ്പുഴ മാവേലിനഗർ ചിറമുഖത്ത് രഞ്ജിത്ത് ജോസഫ് (35).
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിലാണ് അപകടമുണ്ടായത്. വണ്ടി നിയന്ത്രണം വിട്ട് പോസ്റ്റിൽ തലയിടിച്ചാണ് രഞ്ജിത് മരിച്ചത്.
റോഡിലൂടെ പോകുന്നതിനിടെ രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു ബൈക്കിൽ ഹാൻഡിലുമായി ഉരസുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചു.
പോസ്റ്റിൽ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും പൊലീസും ചേർന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന ആൾക്കും ഗുരുതര പരുക്കേറ്റു.
ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇംഗ്ലണ്ടിൽ നഴ്സായ റിയായാണ് രഞ്ജിത്തിന്റെ ഭാര്യ, മകൾ ഇസബല്ല.
സംസ്കാരം പിന്നീട്. Related … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]