കൊച്ചി ∙ സ്കൂളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാൻ വിദ്യാർഥിക്ക് അനുമതി നൽകാൻ നിർദേശിച്ച വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം
അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
സംഭവം നടന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളിൽ വരാൻ അനുവദിക്കണം എന്നായിരുന്നു എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത്തരത്തിൽ ഉത്തരവിടാൻ ഡിഡിഇക്ക് അധികാരമില്ലെന്നായിരുന്നു സ്കൂളിന്റെ വാദം. സിബിഎസ്ഇ അഫിലിയേഷൻ ഉള്ള സ്കൂൾ ആയതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
കുട്ടിയെ പുറത്തു നിർത്തി എന്ന വിധത്തിൽ ഡിഡിഇയുടെ നോട്ടീസിലുള്ളത് വസ്തുതാവിരുദ്ധമാണ്.
ഒരു കുട്ടിയോടും വിവേചനം കാണിച്ചിട്ടില്ല. അധികാരമില്ലാതെയാണ് എഇഒ മാനേജ്മെന്റിൽ നിന്നും പിടിഎയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
പ്രിൻസിപ്പലിന്റെ മൊഴി തെറ്റായാണു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ഉത്തരവ് അനുസരിച്ചുള്ള തുടർനടപടികൾ തടയണമെന്നാണു ഹർജിക്കാർ ആവശ്യപ്പെട്ടത്.
അതേസമയം, കുട്ടിയെ മറ്റൊരു സ്കൂളിലേക്കു മാറ്റുകയാണെന്നു പിതാവ് ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

