കൊച്ചി ∙
ന്റെ ഭാഗമായി പിടിച്ചെടുത്ത, നടൻ
കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡിഷനൽ കമ്മിഷണർ വിട്ടുനൽകിയത്.
ഭൂട്ടാനിൽനിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങൾ പിടികൂടിയതിൽ ദുൽഖറിന്റെ ഒരെണ്ണം ഉൾപ്പെടെ 4 വാഹനങ്ങളാണ് ഇനി കസ്റ്റംസിന്റെ പക്കലുള്ളത്. 39 എണ്ണം വിട്ടുകൊടുത്തു.
തൃശൂർ സ്വദേശി റോബിന്റെ കാറും ഇന്നു വിട്ടുകൊടുത്തതിൽ ഉൾപ്പെടുന്നു.
കസ്റ്റംസ് രണ്ടു ഘട്ടത്തിലായി നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ 3 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യം പിടികൂടിയ ലാൻഡ് റോവൻ ഡിഫൻഡർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കാൻ കസ്റ്റംസിനും നിർദേശം നൽകിയി.
ഉപാധികളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുകൊടുക്കാൻ കസ്റ്റംസ് നിയമത്തിൽ വ്യവസ്ഥയുണ്ട്. ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച കസ്റ്റംസ് അഡീഷനൽ കമ്മിഷണർ ഡിഫൻഡർ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത നിസാൻ പട്രോളാണ് ദുൽഖറിന്റേതായി ഇനി കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. മറ്റൊരു കാർ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അവിടെത്തന്നെ സൂക്ഷിക്കാൻ അനുവദിച്ചിരുന്നു.
വാഹന രേഖകൾക്കൊപ്പം വാഹന വിലയുടെ 20 ശതമാനവും ബാങ്ക് ഗാരന്റിയും ബോണ്ടും സമർപ്പിച്ചാൽ മാത്രമേ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടൂ.
അവ ഉപയോഗിക്കാം. എന്നാൽ കസ്റ്റംസ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.
വാഹനത്തിന്റെ ഉടമസ്ഥത മാറ്റാനോ രൂപമാറ്റം വരുത്താനോ പാടില്ല. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിലും ആഡംബര സെക്കൻഡ്ഹാൻഡ് കാറുകൾ വിൽക്കുന്ന ഷോറൂമുകളിലും കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്കു കടത്തി ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ വ്യാജരേഖകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത് കേരളത്തിലടക്കം വിൽക്കുന്നു എന്നാണ് കേസ്.
ഇത്തരത്തിൽ 200 ഓളം വാഹനങ്ങൾ കേരളത്തിൽ മാത്രം എത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണക്ക്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Dulquer Salman / Facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]