കൊച്ചി ∙
(ശിരോവസ്ത്രം) വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു.
കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും വിദ്യാർഥിനിയുടെ പിതാവ് പി.എം. അനസ് പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു.
‘‘പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്.
മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്കൂൾ അധികൃതർ നിരസിക്കുകയായിരുന്നു.
ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉൾപ്പെടെ താൻ പരാതി നൽകി. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.
എന്നിട്ടും മകളെ ഹിജാബ് ധരിച്ചു പോകാൻ മാനേജ്മെന്റ് അനുവദിച്ചില്ല’’– അനസ് പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റിനും അഭിഭാഷകയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചതിനു ശേഷം സ്കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തു നിന്നുമുണ്ടായ അപക്വമായ പരമാര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]