
.news-body p a {width: auto;float: none;}
ചുരുക്കം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പുതുമുഖ നടിയാണ് അനാർക്കലി മരിക്കാർ. 2016ൽ റിലീസ് ചെയ്ത ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന താരം ഒരു ഗായിക കൂടിയാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് അനാർക്കലി പങ്കുവച്ചിരിക്കുന്നത്. ഒപ്പം ജിം ട്രെയിനറുമുണ്ട്.
‘സ്ട്രോംഗ് നോട്ട് സ്കിന്നി’ എന്ന ഹാഷ്ടാഗോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.ഗോകുൽ സുരേഷ് നായകനായെത്തിയ ഗഗനചാരി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സുലൈഖ മൻസിൽ, അമല, പ്രിയൻ ഓട്ടത്തിലാണ്, മന്ദാകിനി, ഉയരെ തുടങ്ങിയ സിനിമകളിലും അനാർക്കലി പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]