
പാലക്കാട്: എക്സൈസ്, IB വിവരത്തിന്റെ അടിസ്ഥാനത്തിൽ മെത്താംഫിറ്റമിൻ രാസലഹരി പിടികൂടി. കേസിൽ ഒരാൾ അറസ്റ്റിലായി.
തൃത്താല വാവന്നൂർ പിലാക്കാട്ടിരിയിൽ മുസ്തഫ എന്നയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയിഡിൽ ബ്ലൂ മെത്താംഫിറ്റമിനും, വൈറ്റ് മെത്താംഫിറ്റമിനും ചേർന്ന് ആകെ 24.1ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. ഇയാൾ കുറച്ചു നാളായി ഈ വീട് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടായിരുന്നു. പാലക്കാട്, തൃശൂർ IB പ്രിവന്റിവ് ഓഫീസർമാരായ ഓസ്റ്റിൻ കെ ജെ, ജബ്ബാർ V M എന്നിവരുടെ കൂട്ടായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഐ.ബി പാർട്ടിയും, തൃത്താല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യൂനസിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]