
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറയിൽ കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിക്കൂട്ടത്തിൽ രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു. ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഷൂട്ടറാണ് പന്നികളെ വെടിവെച്ചിട്ടത്. രണ്ടാഴ്ച മുമ്പ് 4 എണ്ണത്തിനെ വെടിവെച്ചുകൊന്നിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു പന്നിവേട്ട നടന്നത്. ചത്തിയ തട്ടയ്ക്കാട്ട് സമീപം കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കൃഷിയിടത്തിൽ ചീനി ചേമ്പ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കുടുബശ്രീ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജി വേണു ഷൂട്ടർ മാവേലിക്കര സ്വദേശി ദിലീപിനെ വരുത്തുകയായിരുന്നു.
അതിശക്ത മഴക്ക് പിന്നാലെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കർഷകനായ അനീഷിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കാട്ടുപന്നികളെ കാണുകയും വെടിയുതിർക്കുകയും ചെയ്തു. രണ്ടെണ്ണം വെടിയേറ്റു വീഴുകയും ബാക്കിയുള്ളവ ഓടിപ്പോകുകയുമായിരുന്നു. ഇവ തൊട്ടടുത്ത വീട്ടിൽ പെയിന്റിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ടു. കാട്ടുപന്നികളുടെ ശല്യം പഞ്ചായത്ത് പ്രദേശത്ത് വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജി. വേണു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമ്പലപ്പുഴ വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായെന്നതാണ്. കടൽക്ഷോഭത്തിൽ ഇതിനകം മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വളഞ്ഞ വഴിയിലാണ് കഴിഞ്ഞ രാത്രി മുതൽ കടൽ ക്ഷോഭം ശക്തമായത്. വെള്ളം തെങ്ങിൽ സാബു, പുതുവൽ സുധീർ, ഓമനക്കുട്ടൻ എന്നിവരുടെ വിടുകൾ കടലാക്രമണത്തിൽ തകർന്നു. 10 ഓളം വീടുകൾ ഇവിടെ തകർച്ച ഭീഷണിയിലാണ്. കടലാക്രമണത്തെ ചെറുക്കാനായി ഇട്ടിരിക്കുന്ന ടെട്രാപോഡിന് മുകളിലൂടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഏതാനും ദിവസം മുൻപാണ് ഇവിടെ ടെട്രാപോഡുകൾ നിരത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ടെട്രാപോഡുകൾ ഇപ്പോൾ കടലിന് അടിയിലാണ്. സർക്കാർ സഹായമില്ലാതെ തങ്ങൾ അധ്വാനിച്ച് നിർമിച്ച വീടുകളാണ് കടലെടുത്തതെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് നിർമിച്ച വീടുകളാണ് നിലം പതിച്ചത്.അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമ്പലപ്പുഴ വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായെന്നതാണ്. കടൽക്ഷോഭത്തിൽ ഇതിനകം മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വളഞ്ഞ വഴിയിലാണ് കഴിഞ്ഞ രാത്രി മുതൽ കടൽ ക്ഷോഭം ശക്തമായത്. വെള്ളം തെങ്ങിൽ സാബു, പുതുവൽ സുധീർ, ഓമനക്കുട്ടൻ എന്നിവരുടെ വിടുകൾ കടലാക്രമണത്തിൽ തകർന്നു. 10 ഓളം വീടുകൾ ഇവിടെ തകർച്ച ഭീഷണിയിലാണ്.
അമ്പലപ്പുഴയിലെ പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തം, വീടുകൾ തകർന്നു; ഭീഷണി തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]