
ചെന്നൈ-തമിഴ്നാട്ടില്‍ നവജാതശിശുക്കളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്റ്റര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്.
ദരിദ്രരായ ദമ്പതികളില്‍ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. ആണ്‍കുട്ടിക്ക് 5000 രൂപയും പെണ്‍കുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്.
രണ്ടു കുട്ടികള്‍ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ടര്‍ സമ്മതിച്ചു.
ഡോ. അനുരാധയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പോലീസ് രൂപീകരിച്ചു. 2023 October 17 India Doctor selling Babies arrest ഓണ്‍ലൈന്‍ ഡെസ്ക് title_en: Tamil Nadu doctor, broker arrested for trafficking of newborns …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]