

First Published Oct 16, 2023, 5:19 PM IST
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മസ്കറ്റിലെ അൽ ഗുബ്രയിൽ അത്യാധുനിക ആസ്റ്റർ റോയൽ അൽ റഫ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിച്ചു. സയ്യിദ് ഫഹർ ബിൻ ഫാത്തിക് അൽ സെയ്ദ് ആശുപത്രി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയര്‍ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
25,750 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആശുപത്രി 175 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി തൃതീയ പരിചരണ (tertiary facility) കെയർ സൗകര്യമാണ്.
വിപുലമായ കാർഡിയാക് കെയർ, ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ, അഡ്വാൻസ്ഡ് യൂറോളജി സെന്റർ (ഒമാനിലെ ആദ്യത്തെ തുലിയം ലേസർ ഫീച്ചർ), ഡയാലിസിസ് എന്നിവയ്ക്കായുള്ള കാത് ലാബ് തുടങ്ങി നിരവധി പ്രത്യേക കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്നു.
CRRT, ന്യൂറോ സയൻസസ് സെന്റർ, സ്പോർട്സ് മെഡിസിൻ ആൻഡ് ഓർത്തോപീഡിക്സ് സെന്റർ, ഇന്റർവെൻഷണൽ ഗ്യാസ്ട്രോഎൻട്രോളജി,അഡ്വാൻസ്ഡ് തെറപ്യൂട്ടിക് എൻഡോസ്കോപ്പി, മിനിമലി ഇൻവേസീവ് സർജറികൾ(Minimally Invasive Surgeries), സാധാരണയുള്ള പ്രസവത്തിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കേന്ദ്രത്തോടുകൂടിയ യൂണിറ്റ്, ഇലക്ട്രോണിക് ഹോസ്പിറ്റൽ മാനേജ്മെന്റ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ, രോഗികളുടെ പരിചരണം വർധിപ്പിക്കുന്നതിനും മെഡിക്കൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുരക്ഷിതമായ പേഷ്യന്റ് പോർട്ടൽ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംയോജനവും എല്ലാം മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നതാണ്.
ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളമായ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 14 മിനിറ്റ് മാത്രം അകലെ സ്ഥിതി ചെയ്യുന്ന ആശുപത്രി, പ്രാദേശികവും അന്തർദേശീയവുമായ രോഗികൾക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കുന്നു.
വിപുലമായ വൈദ്യസഹായം തേടുന്നതിനായി വിദേശയാത്ര ഒഴിവാക്കുന്നതിന് സുൽത്താനേറ്റിൽ നിന്നുള്ള നിരവധി രോഗികളെ ആശുപത്രി സഹായിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
“14 വർഷം മുൻപാണ് ഒമാനിലെ സുൽത്താനേറ്റിൽ ഞങ്ങളുടെ യാത്ര ആരംഭിച്ചത്, 4 ആശുപത്രികളും 6 ക്ലിനിക്കുകളും 6 ഫാർമസികളുമുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എല്ലാംതന്നെ രാജ്യത്തെ ക്ലിനിക്കൽ മികവും രോഗികളുടെ അനുഭവപരിചയവും പുനർനിർവചിക്കാൻ തക്കവിധം സജ്ജമാണ്. ഒമാനിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യപരിചരണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് മസ്കറ്റിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ.” അലീഷ മൂപ്പൻ പറഞ്ഞു.
Last Updated Oct 16, 2023, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]