
സെനീക്ക – ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ പോര്‍ചുഗല്‍ യൂറോ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ബോസ്നിയയെ 5-0 ന് തകര്‍ത്തു. എട്ട് മത്സരങ്ങളില്‍ പോര്‍ചുഗലിന്റെ എട്ടാം ജയമാണ് ഇത്. അവര്‍ ഫൈനല്‍ റൗണ്ടിലെത്തിക്കഴിഞ്ഞു. റൊണാള്‍ഡോക്ക് 127 രാജ്യാന്തര ഗോളായി. ബ്രൂണൊ ഫെര്‍ണാണ്ടസ്, ജോ കാന്‍സെലോ, ജോ ഫെലിക്സ് എന്നിവരും ഇടവേളക്കു മുമ്പെ ഗോളടിച്ചു.
സ്ലൊവാക്യ 1-0 ന് ലെക്സംബര്‍ഗിനെ തോല്പിക്കുകയും ചെയ്തതോടെ എഡിന് സെക്കൊ നയിക്കുന്ന ബോസ്നിയന്‍ ടീമിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിച്ചു.
ഗ്രൂപ്പ് ജെ-യിലെ എട്ട് കളികളില്‍ പോര്‍ചുഗല്‍ 32 ഗോളടിച്ചു. രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. ഹാട്രിക്കിനായി റൊണാള്‍ഡൊ ശ്രമിക്കവെ മുപ്പത്തെട്ടുകാരനെ 65ാം മിനിറ്റില്‍ പിന്‍വലിച്ചു. ആദ്യ ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു.
ഗ്രൂപ്പ് ബി-യിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലാന്റ്സ് 1-0 ന് ഗ്രീസിനെ തോല്പിച്ചു. വിര്‍ജില്‍ വാന്‍ഡെക്കിന്റെ പെനാല്‍ട്ടി ഗോളോടെ ഡച്ചിന്റെ യൂറോ സ്വപ്നം വീണ്ടും തളിര്‍ത്തു. ഗ്രീസിനും നെതര്‍ലാന്റ്സിനും 12 പോയന്റ് വീതമാണ്. ഈ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സ് ഫൈനല്‍ റൗണ്ടിലെത്തിക്കഴിഞ്ഞു.
നെതര്‍ലാന്റ്സിന് നേരത്തെ കിട്ടിയ പെനാല്‍ട്ടി വൂട് വീഗോര്സ്റ്റ് പാഴാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
