
സോഷ്യൽ മീഡിയ തുറന്നാൽ വളരെ വിചിത്രമായ പല കാര്യങ്ങളും നമുക്ക് കാണാം. ചിലരൊക്കെ ഷെയർ ചെയ്യുന്ന ചില സംഭവങ്ങൾ കാണുമ്പോൾ ഇതൊക്കെ സത്യം തന്നെയാണോ എന്ന് പോലും നമുക്ക് തോന്നിപ്പോകും. അതുപോലെ ഒരു യുവതി ഷെയർ ചെയ്ത അനുഭവമാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.
സിഡ്നി എന്ന യുവതിയാണ് ടിക്ടോക്കിൽ തന്റെ അനുഭവം പങ്കുവച്ചത്. സിഡ്നിയുടെ മുത്തശ്ശിയുടെ ആപ്പിൾ ഐപോഡ് കഴിഞ്ഞ 10 വർഷമായി നിർത്താതെ പാടിക്കൊണ്ടിരിക്കുകയാണത്രെ. ഈ ഒരു പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും അവർ ആ ഐപോഡ് ഓഫ് ചെയ്തിട്ടില്ല എന്നാണ് യുവതിയുടെ വാദം. യുവതി തന്റെ മുത്തശ്ശിയുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ഈ കാഴ്ചയാണ് കാണുന്നത്. പിന്നീട് 90 -കാരിയായ മുത്തശ്ശി തന്നെ താൻ ഒരിക്കൽ പോലും ഐപോഡ് ഓഫ് ചെയ്തിട്ടില്ല എന്ന് അവളോട് പറയുകയായിരുന്നു എന്നും സിഡ്നി പറയുന്നു.
വീട്ടിൽ കയറി ചെന്നപ്പോൾ സോണി സ്പീക്കറിനോട് കണക്ട് ചെയ്ത നിലയിലായിരുന്നു ഐപോഡ് എന്ന് സിഡ്നി പറയുന്നു. അതിൽ നിന്നും മുത്തശ്ശിക്ക് ഇഷ്ടപ്പെട്ട പഴയ പാട്ടുകളാണ് പാടിക്കൊണ്ടിരുന്നത്. പിന്നീടാണ്, 10 വർഷത്തിൽ ഒരിക്കൽ പോലും അത് നിന്നിട്ടില്ല എന്നും നിർത്താതെ ആവർത്തിച്ച് പാടിക്കൊണ്ടിരിക്കുകയാണ് എന്നും തനിക്ക് മനസിലായത് എന്നും അവള് പറഞ്ഞു.
ഇത് പാടിക്കൊണ്ടിരിക്കുന്നു എന്ന് മുത്തശ്ശിയോട് പറഞ്ഞപ്പോൾ അത് തൊട്ടുപോകരുത് എന്നാണ് മുത്തശ്ശി അവളോട് പറഞ്ഞത്. മുത്തശ്ശിക്ക് ആകെ അറിയാവുന്നത് അതിന്റെ ശബ്ദം കൂട്ടാനും കുറക്കാനും മാത്രമായിരുന്നു. അത് മുഴുവന്‍ സമയവും ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നും യുവതി പറയുന്നുണ്ട്. യുവതി പറയുന്നത് തനിക്ക് അത് ഓഫ് ചെയ്യാൻ ഭയമായിരുന്നു, പിന്നെ അത് പ്രവർത്തിച്ചില്ലെങ്കിലോ എന്നോർത്തിട്ട് എന്നാണ്.
ഏതായാലും സിഡ്നിയുടെ ടിക്ടോക്കിലെ വെളിപ്പെടുത്തൽ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം പലരും ഇതൊക്കെ നടക്കുന്ന കാര്യമാണോ, വിശ്വസിക്കാന്‍ പ്രയാസമുണ്ട് എന്നും കമന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 16, 2023, 10:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]