ഭക്ഷണം കഴിച്ചാൽ ഉടനെ വിശ്രമിക്കുന്ന ശീലം ഒട്ടുമിക്ക ആളുകളിലുമുണ്ട്. പലർക്കും ഇതിന്റെ ദോശഫലത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം വിശ്രമിക്കുമ്പോൾ കഴിച്ച ഉടനെ ശരീരത്തിന് വിശ്രമം നൽകുമ്പോൾ ഭക്ഷണം ദഹിക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു. ആമാശയം, കുടൽ എന്നിവയിൽ നിന്നുമുള്ള രക്തപ്രവാഹത്തെ ശരീരം വഴിതിരിച്ചുവിടുകായും ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വർധിക്കാനും കാരണമാകുന്നു.
കലോറി ദീർഘനേരം ഇരിക്കുമ്പോൾ ശരീരം കുറച്ച് കലോറി മാത്രമേ ഇല്ലാതാക്കുകയുള്ളൂ. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ധമനികളിൽ അപകടകരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.
ഹൃദയാഘാതം ഭക്ഷണത്തിനു ശേഷം ദീർഘനേരം ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ ഉയരാൻ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയരുന്നത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. നിയന്ത്രിക്കാം ഭക്ഷണത്തിനു ശേഷമുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിനു ശേഷമുള്ള ചെറിയ നടത്തം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. വെള്ളം കുടിക്കാം ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് ശീലമാക്കാം.
ഇത് ആളുകളെ കൂടുതൽ തവണ സഞ്ചരിക്കാൻ സഹായിക്കുകയും അതിലൂടെ നേരിയ തോതിൽ ശരീരത്തിന് വ്യായാമം ലഭിക്കുകയും ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]