കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്സൈസ് കമ്മിഷണർ
ഹർജിയിൽ മുൻ എംഎൽഎ
കക്ഷി ചേർത്ത് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത അൻവറിനെ കക്ഷിയാക്കരുതെന്ന അജിത് കുമാറിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണു കോടതി നടപടി.
അതിനിടെ, വിജിലൻസ് കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കോടതിയിൽ ഹർജി നൽകി. ഹർജികൾ വീണ്ടും ഈ മാസം 25ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട
വിജിലൻസ് അന്വേഷണത്തിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് തള്ളി തുടർ നടപടികൾക്ക് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയും പരാമർശങ്ങൾ ഉണ്ടായിരുന്നു.
നെയ്യാറ്റിൻകര പി.നാഗരാജ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് കോടതി നടപടി. തുടര്ന്നാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കക്ഷി ചേരണമെന്ന അൻവറിന്റെ അപേക്ഷ അനുവദിക്കരുതെന്നും മുൻ എംഎൽഎ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാർ വാദിച്ചു.
നീതീകരിക്കാനാവാത്ത തന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയാത്തതിനാൽ സ്വന്തം താൽപര്യം സംരക്ഷിക്കാൻ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നയാളാണ് അൻവർ എന്നുമായിരുന്നു അജിത് കുമാറിന്റെ വാദം. എന്നാൽ അജിത്കുമാർ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നാരോപിച്ച് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണമുണ്ടായതെന്നും വിചാരണക്കോടതി വിധിയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നും അൻവർ വാദിച്ചു.
ഈ സാഹചര്യത്തിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കോടതി അൻവറിനെ കേസിൽ കക്ഷി ചേർത്തത്. അൻവറിനെ കക്ഷിചേർക്കുന്നതിനെ സർക്കാർ എതിർത്തില്ല.
ഹർജിക്കാരനായ അജിത്കുമാർ 7 ദിവസത്തിനകം എതിർസത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. വിജിലൻസ് കോടതി ഉത്തരവിലെ തുടർ നടപടികൾക്ക് അനുവദിച്ച സ്റ്റേ കോടതി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]