വാഷിങ്ടൻ∙ ചാർലി കർക്ക് കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ടെയ്ലർ റോബിൻസണിനെതിരെ (22) ചുമത്തിയിട്ടുള്ളത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. കർക്കിന്റെ കൊലപാതകം ‘അമേരിക്കയുടെ ദുരന്ത’മാണെന്നും യൂട്ടാ കൗണ്ടി അറ്റോർണി ജെഫ് ഗ്രേ പറഞ്ഞു.
ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവു നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ, കുട്ടികൾക്ക് മുന്നിൽവച്ച് കൊലപാതകം തുടങ്ങി 7 കുറ്റങ്ങളാണ് റോബിൻസണിനെതിരെ ചുമത്തിയത്.
കർക്കിന്റെ കൊലപാതകത്തിനു മുൻപ് റോബിൻസൺ റൂംമേറ്റും പ്രണയിതാവുമായ ട്രാൻസ്ജെൻഡറിന് എഴുതിയ കുറിപ്പും കോടതിയിൽ ഹാജരാക്കി. ‘ചെയ്യുന്ന കാര്യമെന്തായാലും അത് നിർത്തി കീബോർഡിന് താഴെ നോക്കൂ’ എന്ന് റോബിൻസൺ സുഹൃത്തിന് മെസേജ് അയച്ചിരുന്നു.
‘ചാർലി കർക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്. ഞാനത് ഉപയോഗിക്കാൻ പോകുന്നു’ എന്നായിരുന്നു കുറിപ്പ്.
നീ തമാശ പറയുകയല്ലേ എന്ന് കുറിപ്പ് വായിച്ചതിനുശേഷം സുഹൃത്ത് തിരിച്ചു മെസേജ് അയച്ചിട്ടുണ്ട്. ഈ രഹസ്യം മരിക്കുംവരെ സൂക്ഷിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാൽ നിന്നെയും ഇതിലേക്ക് വലിച്ചിഴച്ചതിൽ ക്ഷമിക്കണമെന്നും റോബിൻസൺ പറയുന്നുണ്ട്.
തനിക്കു പകരം മറ്റേതോ വയസ്സനായ വ്യക്തിയെ പൊലീസ് പിടിച്ചെന്നും തന്റേതു പോലെ വസ്ത്രം ധരിച്ച ആരെയോ ചോദ്യം ചെയ്യുന്നുണ്ടെന്നും റോബിൻസൺ പറയുന്നു. എന്തിനാണ് നീയിത് ചെയ്തതെന്ന ചോദ്യത്തിന് അയാളുടെ വെറുപ്പിന്റെ പരമാവധി അനുഭവിച്ചിട്ടുണ്ടെന്നും ചില വെറുപ്പുകൾ അനുവദിച്ചു നൽകാനാകില്ലെന്നുമാണ് റോബിൻസണിന്റെ മറുപടി.
കർക്കിനെപ്പോലെ വെറുപ്പ് പടർത്തുന്ന ഒരാൾക്ക് സ്കൂളിൽ സംസാരിക്കാൻ അവസരം നൽകുന്നത് വിഡ്ഢിത്തമാണെന്നും റോബിൻസൺ വിചാരണയ്ക്കിടെ പറഞ്ഞു.
യൂട്ടാവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന സംവാദത്തിനിടെയാണ് വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുഎസിൽ വർധിക്കുന്ന വെടിവയ്പുകൾക്ക് കാരണം ട്രാൻസ്ജെൻഡറുകളാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് കർക്കിന്റെ കഴുത്തിന് വെടിയേറ്റത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]