അടുത്തിടെ വൻ ചര്‍ച്ചയായി മാറിയ ചിത്രം ആണ് മാരുതി നഗര്‍ സുബ്രഹ്മണ്യം. മാരുതി നഗര്‍ സുബ്രഹ്മണ്യം ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടിയിരുന്നു. നിലവില്‍ തെലുങ്കില്‍ വലിയ ഒരു താര മൂല്യം ഇല്ലാത്ത റാവു രമേഷിന്റെ ചിത്രം മാരുതി നഗര്‍ സുബ്രഹ്മണ്യവും മികച്ച കളക്ഷൻ നേടിയിരുന്നു. മാരുതി നഗര്‍ സുബ്രഹ്മണ്യം സിനിമയുടെ ഒടിടി റിലീസ് അപ്ഡേറ്റാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മഹേഷ് ബാബുവടക്കമുള്ളവരുടെ പ്രശംസ നേടിയിരുന്നു. മാരുതി നഗര്‍ സുബ്രഹ്മണ്യം അഹാ വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്. മാരുതി നഗര്‍ സുബ്രഹ്മണ്യം ഇരുപതിനാണ് ഒടിടിയില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിരിക്ക് പ്രാധാന്യമുള്ള ഒരു വേറിട്ട ചിത്രം ആണ് മാരുതി നഗര്‍ സുബ്രഹ്മണ്യം.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലക്ഷ്മണ് കര്യയാണ്. രചനയും ലക്ഷ്മണ് കര്യാണ്. ഛായാഗ്രാഹണം എം എൻ ബാല്‍റെഡ്ഡിയാണ്. രമേഷ് റാവു നായകനായ ചിത്രത്തിന്റെ സംഗീതം കല്യാണ്‍ നായകും നിര്‍വഹിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജ, അങ്കിത്, രമ്യ പശുപുലേടി എന്നിവരും ഉണ്ട്.
സുബ്രഹ്മണ്യൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ രമേഷ് റാവു അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന കഥാപാത്രമാണ് സുബ്രഹ്മണ്യം. അതിനാല്‍ മറ്റു ജോലികള്‍ക്കൊന്നും നായക കഥാപാത്രം തയ്യാറാകുന്നില്ല, മകൻ അര്‍ജുനും ജോലിക്കൊന്നും പോകാത്തതിനാല്‍ ചിത്രത്തില്‍ നടി ഇന്ദ്രജയുടെ കലാ റാണി തന്റെ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍ സുബ്രഹ്മണ്യൻ കുറച്ചധികം പണം തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളതായി മനസ്സിലാക്കുന്നു. ആരുടെ പണം ആണെന്ന് മനസിലാകുന്നില്ല. പക്ഷേ അത് ചെലവാക്കിയതിനെ തുടര്‍ന്നുള്ള പൊല്ലാപ്പുകളാണ് മാരുതി നഗര്‍ സുബ്രഹ്മണ്യം സിനിമയില്‍ രസകരമായി പ്രതിപാദിച്ചിരിക്കുന്നത്.
Read More: ഇതെങ്ങനെ സംഭവിച്ചു?, ആസിഫിന്റെയും ടൊവിനോയുടെയും സിനിമയിലെ നായകൻമാരുടെ ആ സാമ്യത ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]