ചെന്നൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവും. ചെന്നൈ, ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളെല്ലാം തിരിച്ചെത്തുന്ന മത്സരമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരെല്ലാം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതും പരിക്ക് മാറി കെ എല്‍ രാഹുല്‍ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങള്‍.
എല്ലാ ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് നായകന് രോഹിത് പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത്തിന്റെ വാക്കുകള്‍… ”ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് മുന്‍പുള്ള ഒരുക്കം മാത്രമല്ല ബംഗ്ലാദേശിനെതിരായ പരമ്പര. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറാന്‍ പരമ്പര സ്വന്തമാക്കേണ്ടത് നിര്‍ണായകമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.” രോഹിത് വ്യക്തമാക്കി. ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായും രോഹിത് വ്യക്തമാക്കി. പുതിയ പരിശീലകന് ഗൗതം ഗംഭീറിന്റേയും മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും സമീപനങ്ങള്‍ വ്യത്യസ്തമാണെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂട്ടിചേര്‍ത്തു.
പുരുഷന്മാര്ക്കും വനിതകള്‍ക്കും ഒരേ സമ്മാനത്തുക! ലോകകപ്പിലും ലിംഗനീതി നടപ്പാക്കി ചരിത്രം കുറിച്ച് ഐസിസി
ബംഗ്ലാദേശിനെതിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര് അശ്വിന്, ജസപ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]