
കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ പുതിയ ബൈപ്പാസ്. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ആറുവരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ എൻഎച്ച് 66 നെട്ടൂരിൽ നിന്നും ആണ് ആരംഭിക്കുക.
കൊച്ചിയുടെ മുഖച്ഛായ മാറ്റിമറിക്കാൻ പുതിയ ബൈപ്പാസ്. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ആറുവരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ എൻഎച്ച് 66 നെട്ടൂരിൽ നിന്നും ആണ് ആരംഭിക്കുക.
നെട്ടൂരിനും കരയാംപറമ്പിനുമിടയിൽ ദേശീയപാത വികസന അതോറിറ്റി നിര്‍ദേശിച്ച 44 കിലോമീറ്റർ നീളമുളള കൊച്ചി ബൈപാസിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കന്നു
അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിന്റെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 പാതയുടെയും തിരക്ക് കുറയ്ക്കാൻ ഉദ്ദേശിച്ചാണ് പുതിയ പാത വരുന്നത്
മൊത്തം 290.58 ഹെക്ടർ ഭൂമി ഏറ്റെടുക്കുക എന്ന വലിയ ദൗത്യമാണ് റവന്യൂ വകുപ്പിന് മുന്നിൽ
ആലുവ (ആറ് വില്ലേജുകൾ), കുന്നത്തുനാട് (എട്ട് വില്ലേജുകൾ), കണയന്നൂർ (നാല് വില്ലേജുകൾ) താലൂക്കുകളിലെ 18 വില്ലേജുകളിൽ നിന്നായാണ് നിർദിഷ്ട ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത്
സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 3(എ) പ്രാഥമിക വിജ്ഞാപനം ഇറക്കി
വിവിധ വില്ലേജുകളിൽ നിന്നുള്ള 100 ഓളം സർവേയർമാരാണ് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നിര്‍വഹിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഭൂവുടമയ്ക്കും ഒരു ഫയൽ വീതം തയ്യാറാക്കും
ഗ്രൗണ്ട് ലെവൽ സർവേ, സർവേ നമ്പരുകളുടെ പരിശോധന, സ്കെച്ചും മറ്റ് വിശദാംശങ്ങളും തയ്യാറാക്കൽ എന്നിവ ആദ്യം പൂര്‍ത്തിയാക്കും. ഏകദേശം ഒരു വർഷത്തിനകം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ
പുതിയ പാത യാഥാർഥ്യമായാൽ അങ്കമാലിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]