
കോട്ടയം- എല്‍ഡിഎഫ് മുന്നണിധാരണ മാനിക്കുമെന്ന് നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഉറച്ച തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. ഘടകകക്ഷികളുമായി തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളില്‍ മാറ്റമില്ലെന്നാണ് ഇടതു നേതാക്കളുടെ പരസ്യ നിലപാട്.
അതേ സമയം സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടും തുടര്‍ വിവാദങ്ങളും കേരള കോണ്‍ഗ്രസ് എമ്മിന്റെ വിയോജിപ്പും ഗണേഷ് കുമാറിന്റെ വഴി അത്ര സുഗമമാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പുകള്‍ അരികിലെത്തി നില്‍ക്കേ കരുതലോടെ മതി തീരുമാനം എന്നാണ് ഭരണ നേതൃത്വത്തിന്റെ മനസിലിരുപ്പ്.
കേരള കോണ്‍ഗ്രസ് എം ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 24 ന് ചേരുന്ന പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മറ്റിയില്‍ ഇതു ചര്‍ച്ച ചെയ്യും.
പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയെ സോളാര്‍ കേസില്‍ കുരുക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചുഎന്നതാണ് ഗണേഷിന്റെ മന്ത്രിപദത്തോട് കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്റെ വിയോജിപ്പിനു കാരണം. പാര്‍ട്ടി ചെയര്‍മാന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി അവഹേളിക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിച്ച ഘടകക്ഷി നേതാവ് മന്ത്രിയാകുന്നതിനോട് നേതൃത്വത്തിനു താല്പര്യമില്ല.
ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കേരള കോണ്‍ഗ്രസ് എമ്മിനെതിരെ എന്നും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന പി.സി ജോര്‍ജ് വിഭാഗത്തിന്റെ ഒത്താശയും ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസ് കരുതുന്നത്. ഗണേഷ് മന്ത്രിയാകുന്നതോടെ വീണ്ടും ആ സഖ്യം കുടുതല്‍ കരുത്താര്‍ജിക്കുമെന്നും സംശയിക്കുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ അതേ മനോഭാവമാണ് ഭരണ നേതൃത്വത്തിനും ഉളളതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. സോളാര്‍ വിഷയം ഇടതു മുന്നണിക്ക് ഭരണവും ഭരണ തുടര്‍ച്ചയും നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ കൂടുതല്‍ ചര്‍ച്ചയാക്കുന്നതിനോട് താല്പര്യമില്ല.
പുതുപ്പള്ളിയില്‍ യുഡിഎഫിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച തരംഗത്തില്‍ സോളാറും ഉമ്മന്‍ചാണ്ടി ഫാക്ടറും എല്‍ഡിഎഫ് കാണുന്നു. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാനും വേട്ടയാടാനും വഴിയൊരുക്കിയത് വീണ്ടും വീണ്ടും സംഭാഷണ വിഷയമാകുന്നത് തിരിച്ചടിയായേക്കുമെന്ന വികാരം ശക്തമാണ്.
ഗണേഷിന്റെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങള്‍ പുലിവാലാകുമോ എന്ന സന്ദേഹവും ഭരണ നേതൃത്വത്തിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങള്‍ കുട്ടുത്തരവാദിത്തോടെ വിവാദങ്ങളില്ലാതെയാണ് ഇതുവരെ മുന്നോട്ട് പോയത്.
മുഖ്യമന്ത്രിക്ക് പൂര്‍ണ നിയന്ത്രണവും ഉണ്ടായിരുന്നു. അച്ചടക്കത്തിന്റെ ആ ഘടനയില്‍ മാറ്റം വരാന്‍ ഭരണ നേതൃത്വം ആഗ്രഹിക്കുന്നില്ല.
അധികാര ആര്‍ത്തിയുളള സ്വഭാവശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം ഉന്നതന്റെ മനസറിവോടെയാണെന്നാണ് അണിയറ സംസാരം.സഹോദരി ഉഷാ മോഹന്‍ദാസ് പരസ്യമായി ഗണേഷിനെ തള്ളി പറഞ്ഞിരുന്നു. കുടുംബത്തിന്റെ മാനം കാക്കാനാണ് ബാലകൃഷ്ണപിളള പരാതിക്കാരിയെ സഹായിച്ചതെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ കത്തില്‍ മോശമായ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബാലകൃഷ്ണപിളള പറഞ്ഞതായും ഉഷ വെളിപ്പെടുത്തിയിരുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയാണ് ഗണേഷിന് അനുകൂല ഘടകം. കലഞ്ഞൂര്‍ മധുവിന് പകരം ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ജൂണിലാണ്.
ഗണപതി മി്ത്ത് വിവാദത്തില്‍ കടുത്ത നിലപാടിലേക്ക് പോകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത് ഗണേഷിന്റെ ഇടപെടലുകളാണെന്നാണ് കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ പറയുന്നത്. ഇടതു മന്ത്രിസഭയിലെ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ സഹോദരനായ കലഞ്ഞൂരിനെ എന്‍എസ്എസ് പുറത്താക്കിയത് സിപിഎം കേന്ദ്രങ്ങളില്‍ അന്നു ചര്‍ച്ചയായിരുന്നു.എന്‍എസ്എസിന്റെ ഏറ്റവും പ്രിയപ്പെട്ട
രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ സോളാര്‍ കേസില്‍ ഗണേഷ് ഗൂഢാലോചന നടത്തി എന്നത് സമുദായ 2023 September 17 Kerala cabinet ganesh kumar cpm ldf എസ്.സനിൽ title_en: cabinet reshuffle and Ganesh Kumar …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]